ചൊവ്വാഴ്ച 5792 പേർക്ക് കോവിഡ്; 6620 പേർക്ക് രോഗമുക്തി

2020-11-17 19:34:33

   തിരുവനന്തപുരം:ചികിത്സയിലുള്ളവര്‍ 70,070; ഇതുവരെ രോഗമുക്തി നേടിയവര്‍ 4,61,394
കഴിഞ്ഞ 24 മണിക്കൂറിനിടെ 56,157 സാമ്പിളുകള്‍ പരിശോധിച്ചു
8 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 9 പ്രദേശങ്ങളെ ഒഴിവാക്കി
കേരളത്തിൽ 5792 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 776, കൊല്ലം 682, തൃശൂർ 667, കോഴിക്കോട് 644, എറണാകുളം 613, കോട്ടയം 429, തിരുവനന്തപുരം 391, പാലക്കാട് 380, ആലപ്പുഴ 364, കണ്ണൂർ 335, പത്തനംതിട്ട 202, ഇടുക്കി 116, വയനാട് 97, കാസർഗോഡ് 96 എന്നിങ്ങനെയാണ് ജില്ലകളിൽ രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 56,157 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.31 ആണ്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 55,54,265 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

27 മരണം കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം കോട്ടപ്പുറം സ്വദേശി സുകുമാരൻ (85), ശാസ്തമംഗലം സ്വദേശി രാധാകൃഷ്ണൻ നായർ (83), ആനയറ സ്വദേശിനി അമ്മുക്കുട്ടി (78), കല്ലാട്ടുമുക്ക് സ്വദേശിനി കുൽസുബീവി (55), നേമം സ്വദേശിനി റഷീദ (43), കൊല്ലം കരൂർകടവ് സ്വദേശി രസക് കുഞ്ഞ് (60), ക്ലാപ്പന സ്വദേശിനി ആശ (45), ആലപ്പുഴ ചേർത്തല സ്വദേശിനി സരസമ്മ (72), കോട്ടയം നാഗമ്പടം സ്വദേശി ബേബി (68), എറണാകുളം മട്ടാഞ്ചേരി സ്വദേശിനി കെ.എം. നബീസ (63), എളമക്കര സ്വദേശി കെ.കെ. പുരുഷൻ (74), തൃശൂർ പാമ്പൂർ സ്വദേശി ബാലകൃഷ്ണൻ (79), എടശേരി സ്വദേശി അബ്ദുൾ ജലീൽ (52), അഴിക്കോട് സ്വദേശി അബ്ദുൾ റഹ്‌മാൻ (75), പാലക്കാട് കല്ലേപ്പുള്ളി സ്വദേശി സൗമ്യകുമാരൻ (84), മലപ്പുറം പോരൂർ സ്വദേശി സുനിൽ ബാബു (40), താഴേക്കോട് സ്വദേശിനി ഖദീജ (54), ഇരുമേട് സ്വദേശി മുഹമ്മദ് (73), പൂക്കോട്ടൂർ സ്വദേശി മുഹമ്മദ് ഹനീഫ (50), മംഗലം സ്വദേശിനി ഫാത്തിമകുട്ടി (65), ചേർപുളശേരി സ്വദേശിനി നഫീസ (64), കോഴിക്കോട് നടപുരം സ്വദേശി വിജയൻ (65), വട്ടോളി സ്വദേശി ചന്ദ്രൻ (75), വളയം സ്വദേശി അബ്ദുള്ള (74), തിരുവന്നൂർനട സ്വദേശി വേലായുധൻ (90), കണ്ണൂർ ചിറയ്ക്കൽ സ്വദേശിനി സുഹറാബി (69), കാസർഗോഡ് സ്വദേശിനി ബീഫാത്തിമ (70) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1915 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും.

രോഗം സ്ഥിരീകരിച്ചവരിൽ 104 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4985 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 639 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 734, കൊല്ലം 674, തൃശൂർ 650, കോഴിക്കോട് 603, എറണാകുളം 451, കോട്ടയം 427, തിരുവനന്തപുരം 286, പാലക്കാട് 177, ആലപ്പുഴ 345, കണ്ണൂർ 248, പത്തനംതിട്ട 130, ഇടുക്കി 86, വയനാട് 82, കാസർഗോഡ് 92 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

64 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. എറണാകുളം 15, കോഴിക്കോട് 11, പത്തനംതിട്ട, കണ്ണൂർ 9 വീതം, തിരുവനന്തപുരം, തൃശൂർ, മലപ്പുറം 4 വീതം, കൊല്ലം, പാലക്കാട്, വയനാട്, കാസർഗോഡ് 2 വീതം, ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

ചികിത്സയിലായിരുന്ന 6620 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 561, കൊല്ലം 622, പത്തനംതിട്ട 154, ആലപ്പുഴ 397, കോട്ടയം 501, ഇടുക്കി 54, എറണാകുളം 588, തൃശൂർ 723, പാലക്കാട് 820, മലപ്പുറം 497, കോഴിക്കോട് 831, വയനാട് 117, കണ്ണൂർ 625, കാസർഗോഡ് 130 എന്നിങ്ങനേയാണ് പരിശോധനാ ഫലം നെഗറ്റീവായത്. ഇതോടെ 70,070 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,61,394 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,20,023 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 3,03,218 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലും 16,805 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1353 പേരെയാണ് ചൊവ്വാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

എട്ട് പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ ഇരുമ്പിലിയം (കണ്ടെൻമെന്റ് സോൺ സബ് വാർഡ് 3), മറക്കര (സബ് വാർഡ് 1, 11), വാളാഞ്ചേരി മുൻസിപ്പാലിറ്റി (സബ് വാർഡ് 27), ഇടുക്കി ജില്ലയിലെ ഇരട്ടയാർ (സബ് വാർഡ് 7), തൃശൂർ ജില്ലയിലെ പനച്ചേരി (19), കൊല്ലം ജില്ലയിലെ ഇടമുളയ്ക്കൽ (സബ് വാർഡ് 4), കാസർഗോഡ് ജില്ലയിലെ മീഞ്ച (7), പാലക്കാട് ജില്ലയിലെ തിരുവേഗപ്പുര (15, 17) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. ഒൻപത് പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 599 ഹോട്ട് സ്പോട്ടുകളാണുള്ളത്. 

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.