ഗ്രീൻ റിബേറ്റ് പദ്ധതി സമയബന്ധിതമായി നടപ്പാക്കും- മുഖ്യമന്ത്രി

2021-01-06 22:15:00

പ്രകൃതി സൗഹൃദ ഗാർഹിക നിർമാണങ്ങൾക്ക് മുഖ്യമന്ത്രി പുതുവർഷദിനത്തിൽ പ്രഖ്യാപിച്ച ‘ഗ്രീൻ റിബേറ്റ് പദ്ധതി’ സമയബന്ധിതമായി നടപ്പാക്കാൻ തീരുമാനിച്ചു. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. സെക്രട്ടറിതലത്തിൽ കൂടിയാലോചന നടത്തി കൃത്യമായ മാർഗനിർദേശങ്ങൾ ഉണ്ടാക്കി മന്ത്രിമാരുടെ അംഗീകാരത്തിന് സമർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.
പ്രകൃതി സൗഹൃദ ഗാർഹിക നിർമാണങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായി ഒറ്റത്തവണ കെട്ടിട നികുതിയിൽ നിശ്ചിത ശതമാനം ‘ഗ്രീൻ റിബേറ്റ’് നൽകാനാണ് സർക്കാർ തീരുമാനിച്ചിരുന്നത്.
ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ, തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീൻ ബന്ധപ്പെട്ട സെക്രട്ടറിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.