പ്രവാസികൾക്ക് സംരംഭം തുടങ്ങാൻ വിവേചനമില്ലാതെ ലോൺ അനുവദിക്കണം.

2021-02-10 21:10:38

കാഞ്ഞങ്ങാട് ; പ്രവാസികൾക്ക് സംരംഭം തുടങ്ങാൻ വിവേചനം ഇല്ലാതെ ലോൺ അനുവദിക്കണമെന്ന്  കേരള പ്രവാസി  വെൽഫെയർ  അസോസിയേഷൻ രൂപീകരണ കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് മഹാ കവി പിവി സ്മാരക ഓഡിറ്റോറിയത്തിൽ ചേർന്ന കൺവെൻഷൻ  അഷ്റഫ് പൂടംങ്കല്ലിൻറെ അദ്ധ്യക്ഷതയിൽ മൂസ ബല്ലാകടപ്പുറം ഉൽഘാടനം ചെയ്തു.  സികെ നാസർ കാഞ്ഞങ്ങാട് ബഷീർ ആവിയിൽ റഫീക്ക് തൈക്കടപ്പുറം തമ്പാൻ മാണിക്കോത്ത് ഗോപാലകൃഷ്ണൻ മാവുങ്കാൽ അബ്ദുൽ അസീസ് ഹാജി തൈക്കടപ്പുറം സിദ്ദിഖ് പാണത്തൂർ സിദ്ദിഖ് നിലേശ്വരം  അസൈനാർ കല്ലൂരാവി ഹക്കീം തൈക്കടപ്പുറം നവാസ് ചെമ്പ്രകാനം അബ്ദുല്ല കുഞ്ഞി മധൂർ മുഹമ്മദ് കുഞ്ഞി കാസർകോട് തുടങ്ങിയവർ സംസാരിച്ചു.*

*ഗൾഫിൽ നിന്ന് വിസ ക്യാൻസലക്കി തിരികെ നാട്ടിലെത്തുന്ന പ്രവാസികൾക്ക് തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ സഹായിക്കുക.സ്വയം തൊഴിൽ മാർഗ നിർദേശങ്ങൾ അടങ്ങിയ ക്ലാസുകൾ സംഘടിപ്പിക്കുക.സംരംഭം തുടങ്ങാൻ ബേങ്ക് ലോൺ സബ്സിഡി തുടങ്ങിയല ലഭിക്കാൻ സഹായിക്കുക. പ്രവാസികൾക്ക് സർക്കാരിന്റെ ക്ഷേമ പെൻഷൻ മറ്റ് കാര്യങ്ങൾ ചെയ്തു കൊടുക്കുക. സർക്കാരിന്റെ ക്ഷേമനിധിയിൽ പ്രവാസികളെ അംഗമാക്കുക. പ്രവാസികൾക്ക് സർക്കാരിൻറെ രോഗ ചികിത്സ സഹായം വാങ്ങി നൽകി സഹായിക്കുക. പ്രവാസികൾക്ക് മക്കളുടെ വിവാഹ വിദ്യാഭ്യാസ സഹായങ്ങൾ ലഭ്യമാക്കുക.മരണപ്പെട്ട പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കാൻ സഹായിക്കുക.പ്രവാസലോകത്ത് പലവിഷയങ്ങളിൽ കുടുങ്ങിയവരെ നാട്ടിൽ എത്തിക്കാൻ നിയമ സഹായങ്ങളിൽ സഹായിക്കുക.അപകടങ്ങളിൽ പെടുന്ന പ്രവാസികൾക്ക് നിയമസഹായം ലഭ്യമാക്കുക. ഇൻഷുറൻസ് സംബന്ധമായ ക്ലൈയിം വാങ്ങി നൽകി സഹായിക്കുക. കുടുംബാംഗങ്ങൾ സംരക്ഷണം നൽകാത്ത പ്രവാസികൾക്ക് സംരക്ഷണം നൽകുക ഏറ്റെടുക്കുക തുടങ്ങിയ പ്രവാസി ക്ഷേമ പദ്ധതികൾ അടങ്ങിയ കാര്യങ്ങളിൽ പ്രവാസി ക്ഷേമം ലക്ഷ്യം വെച്ചാണ് രാഷ്ട്രീയത്തിനതീതമായി ഈ സംഘടന രൂപീകരിക്കുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ആദ്യ ഘട്ടത്തിൽ  പ്രവാസി സേവന കേന്ദ്രം ജില്ലയിൽ തുടങ്ങും. താത്പര്യം ഉള്ളവർക്ക് കൂടുതൽ വിവരങ്ങൾ അറിയാൻ ബന്ധപ്പെടാനുള്ള നമ്പർ*
9526626695
9447151447
7592045860

*ഭാരവാഹികൾ*

*കാഞ്ഞങ്ങാട് ചേർന്ന പ്രവാസികളുടെ കൂട്ടായ്മ ഭാരവാഹികളെ തെരഞ്ഞെടുത്തു.സംഘടന സൊസെറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചു. കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ.*

*അഷ്റഫ് പൂടംങ്കല്ല് (പ്രസിഡന്റ്) അബ്ദുൽ അസീസ് ഹാജി തൈക്കടപ്പുറം, തമ്പാൻ മാണിക്കോത്ത് (വൈസ് പ്രസിഡന്റുമാർ) സികെ നാസർ കാഞ്ഞങ്ങാട് (ജനറൽ സെക്രട്ടറി) ഗോപാലകൃഷ്ണൻ മാവുങ്കാൽ , സിദ്ദിഖ് തൈക്കടപ്പുറം (സെക്രട്ടറിമാർ) ബഷീർ ആവിയിൽ (ട്രഷറർ) റഫീഖ് തൈക്കടപ്പുറം (കോഡിനേറ്റർ) മൂസ ബല്ലാകടപ്പുറം (രക്ഷാധികാരി). എന്നിവരെയും എക്സിക്യൂട്ടീവ് അംഗങ്ങളായി ഹസൈനാർ കല്ലൂരാവി, അബ്ദുല്ല കുഞ്ഞി മധൂർ, മുഹമ്മദ് കുഞ്ഞി കാസർകോട്, ഹക്കീം തൈക്കടപ്പുറം, സിദ്ദിഖ് പാണത്തൂർ, നിയാസ് പള്ളിക്കര, നവാസ് ചെമ്പ്രകാനം, എന്നിവരെയും തെരഞ്ഞെടുത്തു. പഞ്ചായത്ത് മുൻസിപ്പാലിറ്റി കോഡിനേറ്റർമാരായി കെപി അബ്ദുൽ റഹ്മാൻ കല്ലൂരാവി, ഖാലിദ് ബാഷ കാസർകോട്,  ഷബീർ തൈക്കടപ്പുറം, ഇബ്രാഹിം മധൂർ, ടി ബഷീർ പനത്തടി, റഫീക്ക് പനത്തടി, എന്നിവരെയും തെരഞ്ഞെടുത്തു.*

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.