ബാലപീഡനങ്ങൾ ക്കെതിരെ ബോധവൽക്കരണ കാൽനടയാത്രക്ക് സ്വീകരണം

2021-02-14 22:26:57

കാഞ്ഞങ്ങാട് ; ബാലപീഡനങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണ പ്രചരണ കാല്‍നട യാത്ര നടത്തുന്ന പാലക്കാട് ചാലിശ്ശേരി സ്വദേശി മുഹമ്മദ് ജംഷാദിന് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീമിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് സ്വീകരണം നല്‍കി.സംസ്ഥാന പ്രസിഡന്റ് സി കെ നാസര്‍ കാഞ്ഞങ്ങാട് ഷാള്‍ അണിയിച്ച് മെമന്റോ നല്‍കി ആദരിച്ചു. നൗഫല്‍ കാഞ്ഞങ്ങാട് ദി കേരള ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തക ഗീതുറൈം ഓണപ്പള്ളി ഗോപിനാഥ് ബദരിനാഥ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ആദ്യ ദിവസം തൃക്കരിപ്പൂര്‍ യാത്ര സമാപിച്ചു.*

ബാലപീഡനങ്ങള്‍ക്കെതിരെ ഒറ്റയാള്‍ പോരാട്ടം.
.....................................
പാലക്കാട് ജില്ലയിലെ ചാലിശ്ശേരി സ്വദേശി മുഹമ്മദ് ജംഷാദാണ് ബാലപീഡനങ്ങള്‍ക്കെതിരെ *'സ്റ്റോപ്പ് ചൈല്‍ഡ് എബ്യൂസ് ' എന്ന മുദ്രാവാക്യമുയര്‍ത്തി കേരളത്തിലെ പതിനാലു ജില്ലകളിലൂടെ ആയിരം കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിക്കുന്നത്. ഇന്നലെ 13/2/2021 രാവിലെ കാസര്‍കോഡ് പോലീസ് സ്റ്റേഷനില്‍ നിന്നും ആരംഭിച്ച യാത്രയ്ക്ക് കാസര്‍കോഡ് മുന്‍സിപ്പല്‍ ഓഫീസിനു മുന്‍പില്‍ വച്ച് തളങ്കര GMHSS 84 - 85 പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഊഷ്മളമായ സ്വീകരണം നല്‍കി. കാസര്‍കോഡ് ബഹു. എം.എല്‍.എ ശ്രീ .എന്‍.എ.നെല്ലിക്കുന്ന് മുഖ്യാതിഥിയായിരുന്നു. പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ശ്രീ.സാദിക്ക് പാഷ തളങ്കര, അന്‍വര്‍.ടി, ജലീല്‍ തായലങ്ങാടി, ഉസ്മാന്‍ സ്റ്റോര്‍, ഹാരീസ് ബായിക്കര ,മുന്‍സിപ്പല്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷ് എന്നിവരും മറ്റു പൗരപ്രമുഖരും പങ്കെടുത്ത് യാത്രാമംഗളം നേര്‍ന്നു.യാത്ര രണ്ടു മാസം പിന്നിട്ടു തിരുവനന്തപുരത്തെത്തി ചേരും.
 

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.