സിവിൽ ഡിഫൻസ് അംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡ് നടത്തി

2021-02-17 15:40:07

    കാസർഗോഡ്: സംസ്ഥാന അഗ്നിരക്ഷാസേനയുടെ കീഴിൽ രൂപീകരിച്ച സിവിൽ ഡിഫൻസ് അംഗങ്ങളുടെ പ്രഥ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി അഭിവാദ്യം സ്വീകരിച്ചു. കാസർകോട് ജില്ലയിൽ അടുക്കത്ത്ബയൽ മൈതാനിയിൽ നടന്ന ചടങ്ങിൽ 125 സിവിൽ ഡിഫൻസ് അംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു. ജില്ലാ കളക്ടർ ഡി.സജിത് ബാബു മുഖ്യാതിഥിയായി. ജില്ലാ ഫയർ ഓഫീസർമാരായ ബി.രാജ്, എ.ടി ഹരിദാസൻ, അഞ്ചു നിലയങ്ങളിലെ സ്റ്റേഷൻ ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.

കോവിഡ് കാലത്തും പ്രളയകാലത്തും ജനങ്ങൾക്ക് താങ്ങായി നിന്നവരാണ് പാസിംഗ് ഔട്ട് പരേഡ് കഴിഞ്ഞ ജില്ലയിലെ സിവിൽ ഡിഫൻസ് അംഗങ്ങൾ. ജില്ലാ അതിർത്തിഅണുവിമുക്തമാക്കുന്ന പ്രവർത്തനം മുതൽ റേഷനും മരുന്നും വാങ്ങി നൽകാനും ഇവർ മുന്നിലുണ്ടായിരുന്നു. നിരവധി രക്ഷാപ്രവർത്തനങ്ങളിലും ഫയർഫോഴ്‌സിനൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചു. പാസിംഗ് ഔട്ട് പരേഡ് കഴിഞ്ഞ് ഇവർ ഇനി ഒരു വിളിക്കപ്പുറം കരുതലായി കൂടെയുണ്ട്.
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.