സ്‌കൂളുകളിൽ ‘കോവിഡ് പ്രതിരോധ ജാഗ്രതാ മതിൽ’ സജ്ജീകരിച്ചു

2021-02-23 15:06:51

 തിരുവനന്തപുരം:    നാഷണൽ സർവ്വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനമൊട്ടാകെ  എല്ലാ സ്‌കൂൾ യൂണിറ്റുകളിലും കോവിഡ് പ്രതിരോധ ജാഗ്രതാ മതിൽ സജ്ജീകരിച്ചു. കോവിഡ് കാലയളവിൽ സമൂഹത്തിന്റെ ജീവിത ശൈലിയിൽ വന്ന മാറ്റം കണക്കിലെടുത്ത്  വിദ്യാലയത്തിന്റെ പ്രവേശന കവാടത്തിൽ ‘ജീവിത ശൈലീ’ ‘ആന്റീ ടുബാക്കോ’ സന്ദേശങ്ങൾക്ക് പ്രാമുഖ്യം കൊടുത്ത് പെയിന്റിങ്ങ് ചെയ്താണ് കോവിഡ് പ്രതിരോധ ജാഗ്രതാ മതിൽ  തയ്യാറാക്കിയത്.

വി.എച്ച്.എസ്.ഇ എൻ.എസ്.എസ് സെൽ ആരോഗ്യ വകുപ്പ്  എൻ.സി.ഡി., എൻ.റ്റി.സി.പി.  സെല്ലുകളുമായി സഹകരിച്ച് നടപ്പാക്കുന്ന  പദ്ധതിയിൽ വർണ്ണ ചിത്രങ്ങളോടുകൂടിയ അവതരണങ്ങൾ വിദ്യാർത്ഥികൾ തന്നെയാണ് അദ്ധ്യപക പ്രോഗ്രാം ഓഫീസർമാരുടെ നേത്യത്വത്തിൽ വരച്ച് തയ്യാറാക്കുന്നത്.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.