പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള ആദ്യ ഘട്ട പരിശീലനം തുടങ്ങി

2021-02-26 14:59:02

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്കുള്ള ആദ്യഘട്ട പരിശീലനത്തിന് തുടക്കമായി. പ്രിസൈഡിംഗ് ഓഫീസര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍ എന്നീ ചുമതലകളില്‍ നിയോഗിക്കപ്പെടാന്‍ സാധ്യതയുള്ള ഉദ്യോഗസ്ഥര്‍ക്കാണ് പരിശീലനം നല്‍കുന്നത്.

വോട്ടിംഗ് യന്ത്രങ്ങളുടെ പ്രവര്‍ത്തനം പരിചയപ്പെടുത്തലാണ് ആദ്യഘട്ടത്തില്‍ പ്രധാനം. ചങ്ങനാശേരി ഫാത്തിമാപുരം എസ്.എച്ച് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂള്‍, മാന്നാനം കെ.ഇ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, വൈക്കം എസ്.എം.എസ്.എന്‍ സ്‌കൂള്‍ എന്നീ സെന്ററുകളിലാണ് ഇന്നലെ പരിശീലനം നടന്നത്.

പാലാ എം.ജി.എച്ച്.എസിലെയും കാഞ്ഞിരപ്പള്ളി എസ്.ഡി.എച്ച്.എസിലെയും പരിശീലനം ഇന്ന് ( ഫെബ്രുവരി 26) തുടങ്ങും. ഒരു ദിവസം 2500 ഓളം ഉദ്യോഗസ്ഥരാണ് പങ്കെുക്കുന്നത്. പങ്കെടുക്കാന്‍ സാധിക്കാത്ത ഉദ്യോഗസ്ഥര്‍ക്ക് വീണ്ടും അവസരം ലഭിക്കും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിശീലനം ലഭിച്ച 50ലധികം ജില്ലാതല ട്രെയിനര്‍മാരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. നോഡല്‍ ഓഫീസറായ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനു ജോണാണ് പരിശീലനം ഏകോപിപ്പിക്കുന്നത്.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.