നവവോട്ടർമാർ കൂടി തെരഞ്ഞെടുപ്പിന്റെ ഭാഗമാകണം

2021-02-26 15:09:01

കാസര്‍ഗോഡ്:  നവവോട്ടർമാർ കൂടി തെരഞ്ഞെടുപ്പിന്റെ ഭാഗമാകുമ്പോഴാണ് ആരോഗ്യപരമായ ജനാധിപത്യം സാധ്യമാകുന്നതെന്ന് ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു. തെരഞ്ഞെടുപ്പിന് മുന്നോടിയായ സമ്മതിദായക ബോധവൽകരണ പ്രവർത്തനങ്ങളുടെ-സ്വീപ് ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നിർവഹിക്കുകയായിരുന്നു കളക്ടർ. ജില്ലയിലെ എല്ലാ നവ വോട്ടർമാരെയും വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്വീപ്പിന്റെ പ്രവർത്തനങ്ങൾ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതെന്നും കളക്ടർ പറഞ്ഞു.

പരിപാടിയുടെ ഭാഗമായി അക്ഷയ യൂനിറ്റുകളുടെ സഹകരണത്തോടെ 101 പുതിയ വോട്ടർമാരെ വോട്ടർ പട്ടികയിൽ ചേർത്തു. കൂടാതെ നവ വോട്ടർമാരെ ആകർഷിക്കുന്നതിനായി സിഗ്‌നേച്ചർ കാമ്പയിൻ, സെൽഫി കോർണർ എന്നിവയുടെ ഉദ്ഘാടനവും ‘മൈ വോട്ട് മൈ പ്രൈഡ്’ എന്ന ഹാഷ് ടാഗിന്റെ പ്രകാശനവും നടന്നു.

വോട്ടർമാർക്ക് ബോധവത്കരണം നൽകാനും സംശയങ്ങൾ ദുരീകരിക്കാനും അതുവഴി വോട്ടിംഗ് ശതമാനം കൂട്ടാനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പരിപാടിയാണ് സിസ്റ്റമാറ്റിക് വോട്ടർ എജുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ പ്രോഗ്രാം-സ്വീപ്പ്. ഇനി നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് സ്വീപ്പിന്റെ പ്രവർത്തനങ്ങൾ നടക്കും. ഇതിലേക്കുള്ള ബാനറുകൾ ടീമുകൾക്ക് കൈമാറി.
.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.