ലൈഫ് ഭവനങ്ങൾക്കായുള്ള ഇൻഷൂറൻസ് പദ്ധതിക്ക് തുടക്കമായി

2021-02-26 15:34:18

 കാസര്‍ഗോഡ്: ലൈഫ് ഭവനപദ്ധതിയുടെ വിവിധ ഘട്ടങ്ങളിലും പി.എം.എ.വൈ-ലൈഫ് പദ്ധതിയിലൂടെ വിവിധ വകുപ്പുകൾ മുഖേന നിർമ്മിച്ചതുമായ ജില്ലയിൽ 8989 വീടുകൾക്ക് ഇൻഷൂറൻസ് പരിരക്ഷ ലഭിക്കും. സംസ്ഥാന ഇൻഷൂറൻസ് വകുപ്പ് പൊതുമേഖലാ ഇൻഷൂറൻസ് കമ്പനിയായ യുനൈറ്റഡ് ഇൻഷൂറൻസ് കമ്പനിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിയുടെ ആദ്യ മൂന്ന് വർഷത്തെ ഇൻഷൂറൻസ് പ്രീമിയം സംസ്ഥാന സർക്കാർ ലൈഫ് മിഷൻ വഴി അടക്കും. തുടർന്ന് വരുന്ന വർഷങ്ങളിൽ ഗുണഭോക്താവിന് നേരിട്ട് പ്രീമിയം അടച്ച് ഇൻഷൂറൻസ് പുതുക്കാം. ഓരോ വീടിനും പരമാവധി നാല് ലക്ഷം രൂപയുടെ പരിരക്ഷ ഉറപ്പുവരുത്തും. പ്രകൃതി ക്ഷോഭം, ലഹള, അക്രമം,റോഡ് റെയിൽ വാഹനങ്ങൾ, മൃഗങ്ങൾ, മറ്റ് ദുരന്തങ്ങൾ തുടങ്ങിയ നഷ്ടങ്ങൾക്കാണ് പരിരക്ഷ.

ലൈഫ് ഭവനങ്ങൾക്ക് ഇൻഷൂറൻസ് പരിരക്ഷാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ലൈഫ് ഗുണഭോക്തൃ യോഗങ്ങൾ സംഘടിപ്പിച്ചു. വീട് പണിതു നൽകി സർക്കാർ പിന്മാറുകയില്ലെന്നും വീടുകൾക്ക് സുരക്ഷിതത്വം ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കുന്നുണ്ടെന്നും തൊഴിൽ പരിശീലനവും സ്വയം തൊഴിൽ പദ്ധതിയും ആവിഷ്‌കരിക്കുകയാണെന്നും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ സംസ്ഥാനതല ഉദ്ഘാടനയോഗത്തിൽ അധ്യക്ഷത വഹിച്ച് പറഞ്ഞു.   
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.