പട്ടണം ഇനി പച്ച പിടിക്കും; പട്ടണത്തില്‍ പച്ചക്കറി കൃഷി പദ്ധതി മേയര്‍ ഉദ്ഘാടനം ചെയ്തു

2021-02-27 15:06:55

 കൊല്ലം:‍ പട്ടണത്തില് പച്ചക്കറി കൃഷി വ്യാപിപ്പിക്കാന്‍ കൊല്ലം കോര്‍പ്പറേഷന്‍. 2020-21 ജനകീയാസൂത്രണ പദ്ധതി പ്രകാരം രൂപം നല്‍കിയ കൊല്ലം പട്ടണത്തില്‍ പച്ചക്കറി കൃഷി പദ്ധതി മേയര്‍ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. താമരക്കുളം സിത്താര സാംസ്‌ക്കാരിക സമിതിയില്‍ നടന്ന ചടങ്ങില്‍ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ എസ് ഗീതാകുമാരി അധ്യക്ഷയായി.
കൊല്ലം കൃഷിഭവന്‍ പരിധിയില്‍ ഉള്‍പ്പെട്ട 19 ഡിവിഷനുകളിലെ വീടുകളിലാണ് സൗജന്യമായി പച്ചക്കറി തൈകള്‍ വിതരണം ചെയ്യുന്നത്. റസിഡന്‍സ് അസോസിയേഷനുകള്‍, ക്ലബുകള്‍, വായനശാലകള്‍, കര്‍ഷക ഗ്രൂപ്പുകള്‍, മറ്റ് സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെ ഒരു വീട്ടില്‍ 25 പച്ചക്കറി തൈകള്‍ വിതരണം ചെയ്യും. വഴുതന, പച്ചമുളക്, തക്കാളി, വെണ്ട, പയര്‍, അമര, ചീര തുടങ്ങിയവയിലെ അഞ്ചിനത്തിലുള്ള തൈകളാണ് വിതരണം ചെയ്യുന്നത്. ഇത്തരത്തില്‍ ഒരു ഡിവിഷനില്‍ 10,000 തൈകള്‍ വിതരണം ചെയ്യാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.