തിരഞ്ഞെടുപ്പ്: 10 വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം

2021-03-03 15:54:09

പാലക്കാട്:  കഴിഞ്ഞ ഡിസംബറിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്തെന്ന കാരണത്താൽ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ പേരുണ്ടാകണമെന്നില്ലെന്നും ഇത് വോട്ടർമാർ പരിശോധിക്കണമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടർ അറിയിച്ചു.തദ്ദേശ തിരഞ്ഞെടുപ്പിൻ്റെയും നിയമസഭാ തിരഞ്ഞെടുപ്പിൻ്റെയും വോട്ടർ പട്ടിക വ്യത്യസ്തമാണ്. നാഷണല്‍ വോട്ടേഴ്‌സ് സര്‍വീസ് പോര്‍ട്ടലായ nvsp.in ൽ വോട്ടർ പട്ടികയിൽ പേരു നോക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും.
* പുതിയ വോട്ടർമാർക്കുൾപ്പെടെ nvsp.in വഴി പേര് ചേർക്കാം
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതിയുടെ 10 ദിവസം മുമ്പ് വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാമെന്നിരിക്കെ വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നതിന് മാര്‍ച്ച് 10 വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാൻ അവസരമുണ്ടാവും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി മാര്‍ച്ച് 19 ആണ്.
2021 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായവർ nvsp.in ലൂടെ തന്നെയാണ് പേര് ചേര്‍ക്കേണ്ടത്. പോര്‍ട്ടല്‍ തുറന്നാല്‍ കാണുന്ന രജിസ്‌ട്രേഷന്‍ ഫോര്‍ ന്യൂ ഇലക്ടര്‍ സെലക്ട് ചെയ്ത് പുതിയ വോട്ടര്‍മാര്‍ക്ക് പേര് ചേർക്കൽ തുടരാവുന്നതാണ്.
മാര്‍ച്ച് 10 ന് ശേഷം വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ലഭിക്കുന്ന അപേക്ഷകള്‍ തിരഞ്ഞെടുപ്പിനുശേഷം മാത്രമെ പരിഗണിക്കുകയുള്ളൂ. അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്ന തിയ്യതി പിന്നീട് അറിയിക്കും.
   
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.