മാധ്യമ പ്രവർത്തകർക്ക് കോവിഡ് വാക്സിൻ ഉടനെ നൽകണം എന്ന് കെജെയു കാസർകോട് ജില്ലാ കമ്മിറ്റി

2021-03-03 22:44:48

മാധ്യമ പ്രവർത്തകർക്ക് കോവിഡ് വാക്സിൻ ഉടനെ നൽകണം. കെജെയു കാസർകോട് ജില്ലാ കമ്മിറ്റി.*


*കാഞ്ഞങ്ങാട് : മാധ്യമ പ്രവർത്തകർക്ക് കൊവിഡ് വാക്സിനേഷൻ ഉടൻ  നൽകാനുള്ള നടപടി സ്വീകരിക്കണമെന്ന് കേരള ജേർണലിസ്റ്റ് യൂണിയൻ (കെ ജെ യു) കാസർഗോഡ് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മാധ്യമ പ്രവർത്തകർ സമൂഹത്തിൽ ഇറങ്ങി ചെന്ന് വാർത്ത ശേഖരിച്ചു ജനങ്ങളിൽ എത്തിക്കുന്നവരാണെന്നും അത് കൊണ്ട് സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് അനുവദിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. മാർച്ച് 14, 15 തീയതികളിൽ ആലപ്പുഴ ജില്ലയിൽ കായംകുളത്ത് നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു.കോവിഡ് മാനദണ്ഡം പാലിച്ചു നടക്കുന്ന സമ്മേളനത്തിൽ കാസർകോട് ജില്ലയിൽ നിന്നും പത്ത് പ്രതിനിധികൾ പങ്കെടുക്കും. കാഞ്ഞങ്ങാട് ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സി.കെ നാസർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെസി സ്മിജൻ ആലുവ ഓൺലൈൻ ആയി യോഗത്തിൽ സംഘടന സമ്മേളനത്തെ കുറിച്ച് സംസാരിച്ചു. ജില്ലാ പ്രസിഡന്റ് ലത്തീഫ് ഉളുവർ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ടി.പി രാഘവൻ, സെക്രട്ടറി എം.പ്രമോദ് കുമാർ,ജോയിന്റ് സെക്രട്ടറി പുരുഷോത്തമ ഭട്ട് എന്നിവർ പ്രസംഗിച്ചു.*

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.