ചെലവ് നിരീക്ഷിക്കാന്‍ നിയോജകമണ്ഡലങ്ങളില്‍ അക്കൗണ്ടിംഗ് ടീമുകള്‍

2021-03-04 15:15:45

വയനാട്: നിയമസഭാ തെരഞ്ഞെടുപ്പിനോടുനബന്ധിച്ച് ജില്ലയിലെ ചെലവുകള്‍ നിരീക്ഷിക്കുന്ന ജില്ലാ എക്‌സ്‌പെന്‍ഡിച്ചര്‍ മോണിറ്ററിംഗ് വിഭാഗത്തിന്റെ നോഡല്‍ ഓഫീസറായി കളക്‌ട്രേറ്റ് ഫിനാന്‍സ് ഓഫീസര്‍ എ.കെ ദിനേശനെ നിയമിച്ചു. ഇതോടൊപ്പം നിയോജക മണ്ഡലാടിസ്ഥാനത്തില്‍ പ്രത്യേകം അക്കൗണ്ടിംഗ് ടീമുകളെയും സജ്ജമാക്കിയിട്ടുണ്ട്. മാനന്തവാടി – അസിസ്റ്റന്റ് രജിസ്ട്രാര്‍ അബ്ദുള്‍ റഷീദ് തിണ്ടുമ്മല്‍, സുല്‍ത്താന്‍ ബത്തേരി – അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസര്‍ കെ.വി ഡേവിഡ്, കല്‍പ്പറ്റ – അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസര്‍ പി.ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് ടീമുകള്‍ പ്രവര്‍ത്തിക്കുക. അസിസ്റ്റന്റ് എക്‌സ്‌പെന്റീച്ചര്‍ ഒബ്‌സര്‍വറുടെ നിര്‍ദ്ദേശാനുസരണം സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് ചെലവുകള്‍ സംബന്ധിച്ച രജിസ്റ്ററുകള്‍ പരിപാലിക്കുന്നതും അക്കൗണ്ടിംഗ് ടീമുകളാണ് 
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.