കോട്ടയം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ 1000 പേര്‍ക്ക് വാക്സിന്‍ നല്‍കും

2021-03-04 15:22:32

 കോട്ടയം: നാഗമ്പടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഇന്ന്(മാര്‍ച്ച് 4) ആയിരം പേര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കും. തിരഞ്ഞെടുപ്പ് ജോലിക്കായി പരിഗണിക്കപ്പെടുന്നവര്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനുള്ള നപടികളുടെ ഭാഗമായാണ് ഈ ക്രമീകരണം. രജിസ്റ്റര്‍ ചെയ്തിട്ടുള്ള മറ്റു വിഭാഗങ്ങളില്‍ പെട്ട ആളുകള്‍ക്കും ഇവിടെ വാക്സിന്‍ നല്‍കും. തിരഞ്ഞെടുപ്പ് ജോലിക്ക് പരിഗണിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു.

ഇതിനു പുറമെ മറ്റ് 39 കേന്ദ്രങ്ങളിലും ജില്ലയില്‍ ഇന്ന് വാക്സിന്‍ വിതരണമുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍(രണ്ടാമത്തെ ഡോസ്), കോവിഡ് പ്രതിരോധത്തിന്‍റെ മുന്‍നിര പ്രവര്‍ത്തകര്‍, അറുപതു വയസിന് മുകളിലുള്ളവര്‍, 45ല്‍ അധികം പ്രായവും ഗുരുതര ആരോഗ്യ പ്രശ്നങ്ങളും ഉള്ളവര്‍ എന്നീ വിഭാഗങ്ങളില്‍ പെട്ടവര്‍ക്കാണ് ഇപ്പോള്‍ വാക്സിന്‍ നല്‍കിവരുന്നത്.

cowin.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തശേഷം വാക്സിനേഷന്‍ കേന്ദ്രം തിരഞ്ഞെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് സൗകര്യപ്രദമായ കേന്ദ്രത്തിലെത്തി കുത്തിവയ്പ്പ് സ്വീകരിക്കാം.

ഇന്ന് കോട്ടയം ജില്ലയില്‍ വാക്സിന്‍ നല്‍കുന്ന കേന്ദ്രങ്ങളുടെ പട്ടിക ചുവടെ.
————————–

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി

ജനറല്‍ ആശുപത്രികള്‍-ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പാലാ

താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രികള്‍-വൈക്കം, കുറവിലങ്ങാട്

പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍- അതിരമ്പുഴ, മീനടം, കാളകെട്ടി, വെള്ളാവൂര്‍

സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍-അറുന്നൂറ്റിമംഗലം, അയര്‍ക്കുന്നം, ഇടമറുക്, ഇടയാഴം, ഇടയിരിക്കപ്പുഴ, എരുമേലി, കടപ്ലാമറ്റം, കൂടല്ലൂര്‍, കുമരകം, പൈക, രാമപുരം, തലയോലപ്പറമ്പ്, ഉള്ളനാട്, കറുകച്ചാല്‍

കുടുംബാരോഗ്യ കേന്ദ്രങ്ങള്‍- കുറുപ്പുന്തറ, മാടപ്പള്ളി, മീനച്ചില്‍, മുണ്ടന്‍കുന്ന്, നാട്ടകം, വാഴൂര്‍, പനച്ചിക്കാട്

ഉഴവൂര്‍ കെ.ആര്‍. നാരായണന്‍ സ്പെഷ്യാലിറ്റി ആശുപത്രി

മറ്റു കേന്ദ്രങ്ങള്‍-സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി കോത്തല, ബേക്കര്‍ മെമ്മോറിയല്‍ സ്കൂള്‍ കോട്ടയം, ക്രിസ്തുരാജ് ഹാള്‍ ഏറ്റുമാനൂര്‍, സര്‍ക്കാര്‍ യുപിഎസ് മുട്ടമ്പലം, മൗണ്ട് കാര്‍മല്‍ സ്കൂൾ കോട്ടയം, എം.ജി.എം സ്കൂള്‍ പാമ്പാടി, എം.ഡി സെമിനാരി സ്കൂള്‍ കോട്ടയം, രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം കോട്ടയം.  
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.