മീഡിയ സര്ട്ടിഫിക്കേഷന് ആന്റ് മോണിട്ടറിംഗ് കമ്മിറ്റി രൂപീകരിച്ചു
2021-03-04 15:24:21

കോട്ടയം: തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രചാരണ പരസ്യങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതിനും മാധ്യമ നീരീക്ഷണത്തിനുമായി ജില്ലാ കളക്ടര്‍ ചെയര്‍ പേഴ്സണായി മീഡിയ സര്ട്ടിഫിക്കേഷന് ആന്റ് മോണിട്ടറിംഗ് കമ്മിറ്റി രൂപീകരിച്ചു. സബ് കളക്ടര്‍ രാജീവ്കുമാര്‍ ചൗധരി, ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോ അസിസ്റ്റന്റ് ഡയറക്ടര്‍ സുധ നമ്പൂതിരി, ദ് ഹിന്ദു ദിനപ്പത്രത്തിന്റെ മുന്‍ അസിസ്റ്റന്റ് എഡിറ്റര്‍ ജോര്‍ജ് ജേക്കബ്, അസിസ്റ്റന്റ് ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ റോയ് ജോസഫ്, എന്നിവര്‍ അംഗങ്ങളും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്റ്റിന് ജോസഫ് മെംബര്‍ സെക്രട്ടറിയുമാണ്.
അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.