തിരഞ്ഞെടുപ്പ് യോഗങ്ങള്‍ നടത്തുന്നതിന് അനുവദിക്കപ്പെട്ട സ്ഥലങ്ങള്‍

2021-03-04 15:26:55

കോട്ടയം: ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശപ്രകാരം നിശ്ചയിച്ചു നല്‍കുന്ന വേദികളില്‍ മാത്രമാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ പൊതുയോഗങ്ങള്‍ നടത്തുന്നതിന് അനുമതിയുള്ളത്. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് ഈ നിയന്ത്രണം.

ഇതിനായി ആദ്യ ഘട്ടമെന്ന നിലയില്‍ നിര്‍ണയിച്ച 27 കേന്ദ്രങ്ങളുടെ പട്ടിക ചുവടെ. ഈ സ്ഥലങ്ങളില്‍ യോഗം നടത്തുന്നതിന് സുവിധ പോര്‍ട്ടല്‍ മുഖേന അപേക്ഷ നല്‍കണം. അപേക്ഷ ലഭിക്കുന്ന ക്രമത്തിലാണ് അനുമതി നല്‍കുക.

പാലാ
1. പുഴക്കര മൈതാനം
2. കൊട്ടാരമറ്റം ബസ് സ്റ്റാന്റ് സമുച്ചയം

കടുത്തുരുത്തി
1.കടുത്തുരുത്തി ജംഗ്ഷന്‍, അമ്പലം റോഡ്
2. കാണക്കാരി ജംഗ്ഷന്‍

വൈക്കം
1. ബീച്ച് ഗ്രൗണ്ട്
2. പൈനുങ്കല്‍ ജംഗ്ഷന്‍, റ്റി.വി.പുരം
3. മുനിസിപ്പല്‍ ടെസ്റ്റിംഗ് ഗ്രൗണ്ട്, വൈക്കം.

ഏറ്റുമാനൂര്‍
1. പ്രൈവറ്റ് ബസ് സ്റ്റാന്റ് ഗ്രൗണ്ട്, ഏറ്റുമാനൂര്‍
2 മെഡിക്കല്‍ കോളേജ് ബസ് സ്റ്റാന്റ്
ഗ്രൗണ്ട്

കോട്ടയം
1. നെഹ്രു സ്റ്റേഡിയം കോട്ടയം
2. നാഗമ്പടം മൈതാനം
3. തിരുനക്കര മൈതാനം
4. പഴയ പോലീസ് സ്‌റ്റേഷന്‍ മൈതാനം

പുതുപ്പള്ളി
1. കമ്മ്യൂണിറ്റി ഹാള്‍ സ്റ്റേഡിയം, പാമ്പാടി
2. പഞ്ചായത്ത് സ്റ്റേഡിയം, കൂരോപ്പട
3. അകലക്കുന്നം പഞ്ചായത്ത് ഓഡിറ്റോറിയം.

ചങ്ങനാശേരി
1. മുനിസിപ്പല്‍ സ്റ്റേഡിയം
2. മുനിസിപ്പല്‍ ടൗണ്‍ ഹാള്‍
3. നമ്പര്‍ 2 ബസ് സ്റ്റാന്റ് പെരുന്ന
4. നമ്പര്‍ 3 ബസ് സ്റ്റാന്റ് വേഴക്കാട്ട് ചിറ

കാഞ്ഞിരപ്പള്ളി
1. നെടുംകുന്നം പഞ്ചായത്ത് ഓഫീസിന് മുന്‍വശവും പരിസരവും
2. രാജേന്ദ്ര മൈതാനം, പൊന്‍കുന്നം
3. പേട്ടക്കവല,കാഞ്ഞിരപ്പള്ളി

പൂഞ്ഞാര്‍
1. മുണ്ടക്കയം സ്റ്റാന്‍ഡ്
2. സെന്‍ട്രല്‍ ജംഗ്ഷന്‍, ഈരാറ്റുപേട്ട
3. കടുവാമൂഴി ബസ് സ്റ്റാന്റ്
4. നടയ്ക്കല്‍ ജംഗ്ഷന്‍    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.