തിരുവനന്തപുരത്ത് 27.7 ലക്ഷം സമ്മതിദായകര്‍; വോട്ടര്‍ പട്ടികയില്‍ ഇനിയും പേരു ചേര്‍ക്കാം

2021-03-04 15:42:05

പട്ടികയില്‍ പേരുണ്ടെന്നു സമ്മതിദായകര്‍ ഉറപ്പാക്കണം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ വോട്ടവകാശം വിനിയോഗിക്കുന്നത് 27,69,272 സമ്മതിദായകര്‍. 2021 ജനുവരി 20നു തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടിക പ്രകാരമാണിത്. ആകെ വോട്ടര്‍മാരില്‍ 13,15,905 പേര്‍ പുരുഷന്മാരും 14,53,310 പേര്‍ വനിതകളും 57 പേര്‍ ട്രാന്‍സ്ജെന്‍ഡേഴ്സുമാണ്.  14 നിയമസഭാ മണ്ഡലങ്ങളാണു ജില്ലയിലുള്ളത്. ഇതില്‍ വര്‍ക്കല മണ്ഡലത്തില്‍ 85,078 പുരുഷന്മാരും 98,778 സ്ത്രീകളുമടക്കം 1,83,856 സമ്മതിദായകരുണ്ട്.  ആറ്റിങ്ങലില്‍ 90,771 പുരുഷന്മാരും 1,08,263 സ്ത്രീകളും രണ്ടു ട്രാന്‍സ്ജെന്‍ഡേഴ്സുമടക്കം 1,99,036 സമ്മതിദായകരാണുള്ളത്.
ജില്ലയിലെ മറ്റു നിയമസഭാ മണ്ഡലങ്ങളിലെ വോട്ടര്‍മാരുടെ എണ്ണം ഇങ്ങനെ: (മണ്ഡലത്തിന്റെ പേര് : പുരുഷന്മാര്‍ – സ്ത്രീകള്‍  ട്രാന്‍സ്ജെന്‍ഡേഴ്സ് – ആകെ എന്ന ക്രമത്തില്‍)
ചിറയിന്‍കീഴ് : 89,494 – 1,06,645 – 3 – 1,96,142, നെടുമങ്ങാട് : 96,472 – 1,06,755 – 2 – 2,03,229, വാമനപുരം : 92,265 – 1,04,859 – 3 – 1,97,127, കഴക്കൂട്ടം : 90,957 – 98,974 – 1 – 1,89,932, വട്ടിയൂര്‍ക്കാവ് : 97,206 – 1,06,598 – 7 – 2,03,811, തിരുവനന്തപുരം : 97,179 – 1,03,079 – 23 – 2,00,281, നേമം : 97,106 – 1,03,392 – 7 – 2,00,505, അരുവിക്കര : 89,800 – 1,00,061 – 1 – 1,89,862, പാറശാല : 1,03,623 – 1,12,072 – 0 – 2,15,695, കാട്ടാക്കട : 91,740 – 99,755- 4 – 1,91,499, കോവളം : 1,05,175 – 1,09,825 – 2 – 2,15,002, നെയ്യാറ്റിന്‍കര : 89,039 – 94,254 – 2 – 1,83,295
www.nsvp.in വഴി വോട്ടര്‍ പട്ടികയില്‍ പേരുണ്ടോയെന്നു പരിശോധിക്കാം. വോട്ടര്‍ പട്ടികയില്‍ പേരുണ്ടോയെന്ന് സമ്മതിദായകര്‍ ഈ പോര്‍ട്ടല്‍ പരിശോധിച്ച് ഉറപ്പാക്കണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു.
ഇലക്ഷന്‍ കണ്‍ട്രോള്‍ റൂം തുറന്നു
നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലാ കളക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നു.  നമ്പര്‍ 0471-2732255.  തെരഞ്ഞെടുപ്പു സംബന്ധിച്ച സംശയങ്ങള്‍ക്ക് ഈ നമ്പരില്‍ വിളിക്കാമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.