മാതൃകാപെരുമാറ്റച്ചട്ടം: ഇളവുകള്‍ക്കുള്ള ശുപാര്‍ശ സ്‌ക്രീനിംഗ് കമ്മറ്റിക്ക് നല്‍കണം

2021-03-10 16:53:03

തിരുവനന്തപുരം:  നിയമസഭാ മാതൃകാപെരുമാറ്റച്ചട്ട ഇളവുകള്‍ക്കായി സര്‍ക്കാര്‍ വകുപ്പുകള്‍, വകുപ്പ് തലവന്‍മാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ശുപാര്‍ശ ചീഫ് സെക്രട്ടറി അധ്യക്ഷമാനായ സ്‌ക്രീനിംഗ് കമ്മറ്റിക്ക് നല്‍കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ അറിയിച്ചു. സ്‌ക്രീനിംഗ് കമ്മറ്റി പരിശോധിച്ച് ലഭ്യമാക്കുന്ന ശുപാര്‍ശകളാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കേണ്ടത്. ഇതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒഴിവാക്കിയിട്ടുള്ള വിഭാഗങ്ങള്‍ക്കല്ലാതെ മറ്റ് വകുപ്പുകള്‍/സ്ഥാപനങ്ങള്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് ജീവനക്കാരെ ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിക്കുന്നത് ഗൗരവമായി കണ്ട് അച്ചടക്ക നടപടി സ്വീകരിക്കാന്‍ ശുപാര്‍ശ ചെയ്യേണ്ടി വരുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.