60 വയസ്സിന് മുകളിലുള്ളവര്‍ക്കും മറ്റ് രോഗബാധിതര്‍ക്കും വിവി്ധ കേന്ദ്രങ്ങളിലെ വാക്സിനേഷന്‍ തുടരുന്നു

2021-03-11 15:02:38

  
    തിരക്ക് ഒഴിവാക്കുന്നതിന് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാം

ആലപ്പുഴ: 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 നും 59 വയസ്സിനുമിടയില്‍ പ്രായമുള്ള മറ്റ് രോഗബാധിതര്‍ക്കും വാക്സിനേഷന്‍ വിവിധ കേന്ദ്രങ്ങളില്‍ തുടരുന്നു. വാക്സിനേഷന്‍ സ്വീകരിക്കുന്നതിനും കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിനുമായി www.cowin.gov.in എന്ന വെബ്സൈറ്റില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ എല്‍.അനിതകുമാരി അറിയിച്ചു.

ഇതിനായി സൈറ്റ് സന്ദര്‍ശിച്ച് Register Your selfഎന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക.

തുറന്ന് വരുന്ന വിന്‍ഡോയില്‍ മൊബൈല്‍ നമ്പര്‍ നല്കി ഗെറ്റ് ഓ.ടി.പ്പി ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.

മൊബൈലിലെ വണ്‍ ടൈം പാസ്വേഡ് (ഒ.ടി.പി ) നല്കുക.

ഫോട്ടോ പതിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയിലെ നമ്പരും വ്യക്തിഗത വിവരങ്ങളും നല്കുക.

തുടര്‍ന്ന് ലഭ്യമാകുന്ന വാക്സിനേഷന്‍ കേന്ദ്രവും തീയതിയും തെരഞ്ഞെടുക്കുക.

ഒരു മൊബൈല്‍ നമ്പരുപയോഗിച്ച് കുടുംബത്തിലെ നാലു പേരെ രജിസ്റ്റര്‍ ചെയ്യാം.

ഓരോരുത്തരും അവരവരുടെ തിരിച്ചറിയല്‍ രേഖാ വിവരങ്ങള്‍ നല്‍കണം.

നിങ്ങളുടെ വീടിനടുത്തുള്ള വാക്സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്തും വാക്സിന്‍ സ്വീകരിക്കാന്‍ കഴിയും.എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും കായംകുളം ടൗണ്‍ ഹാള്‍, ചേര്‍ത്തല ടൗണ്‍ ഹാള്‍, ഹരിപ്പാട് കാവല്‍ മര്‍ത്തോമ ഡെവലപ്പ്മെന്‍റ് സെന്‍റര്‍, മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് സ്ക്കൂള്‍, ചെങ്ങന്നൂര്‍ ക്രിസ്റ്റ്യന്‍ കോളേജ്, എസ്.ഡി.വി.സെന്‍റിനറി ഹാള്‍, ആലപ്പുഴ എന്നിവിടങ്ങളില്‍ വാക്സിന്‍ സൗജന്യമാണ്. സ്വകാര്യ ആശുപത്രികളില്‍ ഒരു ഡോസ് വാക്സിന് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്കായ 250 രൂപ നല്‍കണം.

45 നും 59 വയസ്സിനുമിടയില്‍ പ്രായമുള്ള മറ്റ് രോഗബാധിതര്‍

45 നും 59 വയസ്സിനുമിടയില്‍ പ്രായമുള്ള മറ്റ് രോഗബാധിതര്‍ക്ക് രോഗവിവരം സാക്ഷ്യപ്പെടുത്തുന്ന ചികിത്സിക്കുന്ന ഡോക്ടറിന്‍റെ സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കിയാല്‍ വാക്സിന്‍ ലഭിക്കുമെന്ന് ഡി.എം.ഓ അറിയിച്ചു. ഒരു വര്‍ഷത്തിനിടയില്‍ ഹൃദ്രോഗം/ഹൃദയ സ്തംഭനം മൂലം ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ടവര്‍., ഹൃദയ ശസ്ത്രക്രീയക്ക് വിധേയരായവര്‍/ കൃത്രിമ പമ്പ് ഘടിപ്പിച്ചവര്‍, ഹൃദയത്തിന്‍റെ ഇടത്തേ അറയ്ക്ക് തകരാറുള്ളവര്‍, ഹൃദയ വാല്‍വിന് തകരാറുള്ളവര്‍, ശ്വാസകോശ ധമനികളില്‍ രക്താദിമര്‍ദ്ദമുള്ള ജന്മനാ ഹൃദ്രോഗമുള്ളവര്‍, ഹൃദയത്തിന് ഹൃദയം തുറക്കല്‍ ശസ്ത്രക്രീയ നടത്തിയവര്‍/ രക്ത സമ്മര്‍ദ്ദവും പ്രമേഹവുമുള്ള ഹൃദ്രോഗികള്‍, നെഞ്ചുവേദന/രക്താതി മര്‍ദ്ദം/പ്രമേഹം, ചികിത്സയിലുള്ളവര്‍, രക്ത സമ്മര്‍ദ്ദം/ പ്രമേഹത്തോടുകൂടി പക്ഷാഘാതത്തിന് ചികിത്സയിലുള്ളവര്‍ (സി.റ്റി./ എം.ആര്‍.ഐ )/ റിപ്പോര്‍ട്ട് അനിവാര്യം), രക്ത സമ്മര്‍ദ്ദം, പ്രമേഹം എന്നിവയ്ക്കൊപ്പം ശ്വാസകോശ ധമനികളില്‍ രക്താതി മര്‍ദ്ദത്തിന് ചികിത്സയെടുക്കുന്നവര്‍, പത്ത് വര്‍ഷത്തിനു മേല്‍ പ്രമേഹ രോഗമുള്ളവര്‍/ പ്രമേഹ രോഗ സങ്കീര്‍ണ്ണതയുള്ളവര്‍/ രക്ത സമ്മര്‍ദ്ദത്തിനു ചികിത്സ തേടുന്നവര്‍, കരള്‍, വൃക്ക, മൂലകോശം എന്നിവ സ്വീകരിച്ചവര്‍, ഡയാലിസിസിനു വിധേയരാകുന്നവര്‍, ദീര്‍ഘകാലമായി പ്രതിരോധ ശക്തി കുറയ്ക്കുന്ന കോര്‍ട്ടിക്കോ സ്റ്റിറോയ്ഡ് മരുന്നു കഴിക്കുന്നവര്‍, ലിവര്‍ സിറോസിസ്, കഴിഞ്ഞ 2 വര്‍ഷത്തിനിടയില്‍ ഗുരുതരമായ ശ്വാസകോശ രോഗങ്ങള്‍ക്ക് കിടത്തി ചികിത്സയെടുക്കുന്നവര്‍, ലിംഫോമ/ ലുക്കീമിയ/മൈലോമ, ഏതെങ്കിലും അര്‍ബുദ രോഗത്തിന് ചികിത്സ/ 2020 ജൂലൈ 1 നു ശേഷം ഏതെങ്കിലും തരം കാന്‍സര്‍/ കാന്‍സര്‍ രോഗ നിര്‍ണ്ണയം കഴിഞ്ഞവര്‍/ ചികിത്സയിലുള്ളവര്‍, അരിവാള്‍ രോഗം/ തലാസിമിയ രോഗം/ മജ്ജയെ ബാധിക്കുന്ന രോഗമുള്ളവര്‍, ജന്മനാ പ്രതിരോധ ശേഷി കുറഞ്ഞ അവസ്ഥയിലുള്ളവര്‍/ എച്ച്.ഐ.വി ബാധിച്ചവര്‍, ബുദ്ധിക്ക് വെല്ലുവിളി നേരിടുന്നവര്‍/ പേശിക്ക് ബലക്ഷയമുണ്ടാകുന്ന മസ്കുലാര്‍ ഡിസ്ട്രോഫി/ ആസിഡ് ആക്രമണം മൂലം ശ്വസന വ്യവസ്ഥയില്‍ തകരാറു സംഭവിച്ചവര്‍/ മറ്റുള്ളവരുടെ ഉയര്‍ന്ന പിന്തുണ ആവശ്യമുള്ള ശാരീരിക വെല്ലുവിളി നേരിടുന്നവര്‍/ ബധിരത, അന്ധത തുടങ്ങി ഒന്നിലധികം ശാരീരിക വെല്ലുവിളികളുള്ളവര്‍ എന്നിവ ബാധകമായവര്‍ക്ക് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി വാക്സിന്‍ സ്വീകരിക്കാം.

ആദ്യഡോസ് സ്വീകരിച്ച് 28 ദിവസം കഴിഞ്ഞ് രണ്ടാമത്തെ ഡോസ് വാക്സിന്‍ സ്വീകരിക്കണം. വാക്സിനേഷന്‍ കഴിഞ്ഞാലും ശരിയായി മാസ്ക് ധരിക്കുന്നതും കൈകള്‍ അണുവിമുക്തമാക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും കര്‍ശനമായും തുടരണം. വാക്സിനേഷന്‍ സംബന്ധിച്ച സംശയങ്ങള്‍ക്ക് രാവിലെ 10 നും വൈകിട്ട് 5 നുമിടയില്‍ 0477 2239999 എന്ന നമ്പരില്‍ വിളിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസ് അറിയിച്ചു.  
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.