തെരഞ്ഞെടുപ്പ്: പരിശോധന ശക്തമാക്കി എക്‌സൈസ് വകുപ്പ്കണ്‍ട്രോള്‍ റൂം തുറന്നു

2021-03-11 15:07:22

 മലപ്പുറം:നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്പിരിറ്റ്, വിദേശമദ്യം എന്നിവയുടെ കള്ളക്കടത്ത്, വ്യാജമദ്യ നിര്‍മാണം, സ്പിരിറ്റിന്റെ അനധികൃത വില്‍പന, മയക്കുമരുന്ന് തുടങ്ങിയവ തടയുന്നതിനായി എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ പരിശോധന ശക്തമാക്കി. ഇതിന്റെ ഭാഗമായി മലപ്പുറം ആസ്ഥാനമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എക്‌സൈസ് കണ്‍ട്രോള്‍ റൂം തുറന്നു. മലപ്പുറം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ നിയന്ത്രണത്തില്‍ മലപ്പുറം അസി. എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ഏപ്രില്‍ ഒന്‍പത് വരെ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. രാത്രികാല പട്രോളിങും വാഹന പരിശോധനയും ഊര്‍ജിതമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തെരഞ്ഞെടുപ്പ് ദിവസവും വോട്ടെണ്ണല്‍ ദിവസവും ഡ്രൈഡേയായതിനാല്‍ വന്‍തോതില്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം സ്റ്റോക്ക് ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ അവ തടയുന്നതിന് പരിശോധന ശക്തമാക്കാന്‍ ജില്ലയിലെ എല്ലാ എക്‌സസൈസ് ഓഫീസുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വ്യാജമദ്യ നിര്‍മാണം, വിതരണം, വില്‍പ്പന എന്നിവയുമായി ബന്ധപ്പെട്ട് പൊതു ജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമിന്റെ ടോള്‍ഫ്രീ നമ്പറായ 1800 425 4886 (0483 2734886) ല്‍ ബന്ധപ്പെട്ട് പരാതികള്‍ നല്‍കാമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു. എക്‌സസൈസ് സര്‍ക്കിള്‍ ഓഫീസുകളുമായും എക്‌സസൈസ് റേഞ്ച് ഓഫീസുകളുമായി ബന്ധപ്പെട്ടും പരാതികള്‍ നല്‍കാം.

എക്‌സസൈസ് സര്‍ക്കിള്‍ ഓഫീസ്

പൊന്നാനി (0494 2664590) (9400069639), തിരൂര്‍ (0494 2424180) (9400069640), തിരൂരങ്ങാടി (0494 2410222) (9400069642), മഞ്ചേരി (0483 2766184) (9400069643), പെരിന്തല്‍മണ്ണ (04933 227653), (9400069645), നിലമ്പൂര്‍ (04931 226323) (9400069646).
എക്‌സസൈസ് റേഞ്ച് ഓഫീസ്
പൊന്നാനി (0494 2681210, 9400069650), കുറ്റിപ്പുറം (0494 2609350, 9400069660), തിരൂര്‍ (0494 2425282, 9400069652), പരപ്പനങ്ങാടി (0494 2414633, 9400069653), മലപ്പുറം (0483 2104937, 9400069654), മഞ്ചേരി (0483 2766760, 9400069655), പെരിന്തല്‍മണ്ണ (04933 227539, 9400069656), കാളികാവ് (04931 249608, 9400069657), നിലമ്പൂര്‍ (04931 224334, 9400069658), വഴിക്കടവ് എക്‌സൈസ് ചെക്ക് പോസ്റ്റ് -04931 272250, 9400069660)
   
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.