എസ്.എസ്.എൽ.സി പരീക്ഷാകേന്ദ്രമാറ്റത്തിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കാം

2021-03-11 15:12:09

തിരുവനന്തപുരം:കോവിഡ് പശ്ചാത്തലത്തിൽ നിലവിലെ പരീക്ഷാകേന്ദ്രങ്ങളിൽ പരീക്ഷകൾ എഴുതുവാൻ സാധിക്കാത്ത മോഡൽ റസിഡൻഷ്യൽ സ്‌കൂൾ ഹോസ്റ്റൽ, പ്രീ മെട്രിക്/പോസ്റ്റ് മെട്രിക് ഹോസ്റ്റൽ, സ്‌പോർട്‌സ് ഹോസ്റ്റൽ, സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിലുള്ള ഷെൽട്ടർ സംവിധാനം ലഭ്യമാകാത്ത സാഹചര്യത്തിലും ഗൾഫ്, ലക്ഷദ്വീപ്, മറ്റ് അടിയന്തിരഘട്ടങ്ങളിൽ മറ്റ് ജില്ലകളിൽപെട്ടുപോയിട്ടുള്ളതുമായ വിദ്യാർത്ഥികൾക്കും തുടർന്നുള്ള പരീക്ഷകൾ സൗകര്യപ്രദമായ സ്‌കൂളുകൾ പരീക്ഷാകേന്ദ്രങ്ങളായി തിരഞ്ഞെടുക്കുന്നതിന് രക്ഷകർത്താകൾക്ക് ഓൺലൈനായി അപേക്ഷിക്കാം. ജില്ലകൾക്കകത്തുള്ള പരീക്ഷാകേന്ദ്രമാറ്റം അനുവദനീയമല്ല. ഓൺലൈൻ അപേക്ഷകൾ മാർച്ച് 10 മുതൽ 12ന് വൈകിട്ട് നാല് മണിവരെ സമർപ്പിക്കാം. അപേക്ഷകളുടെ സാധുത ഉറപ്പാക്കി അർഹരായ വിദ്യാർത്ഥികൾക്ക് പുതിയ പരീക്ഷാകേന്ദ്രം അനുവദിച്ചുള്ള ലിസ്റ്റ് മാർച്ച് 15ന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.

എസ്.എസ്.എൽ.സി/ റ്റി.എച്ച്.എസ്.എൽ.സി/ എസ്.എസ്.എൽ.സി (എച്ച്‌ഐ) പരീക്ഷാകേന്ദ്രമാറ്റത്തിന് https://sslcexam.kerala.gov.in എന്ന വെബ്‌സൈറ്റിലെ Application for Centre Change എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം. സ്‌പെഷ്യൽ സ്‌കൂൾ വിദ്യാർത്ഥികൾ അതേ വിഭാഗത്തിലുള്ള സ്‌പെഷ്യൽ സ്‌കൂളുകൾ മാത്രമേ തിരഞ്ഞെടുക്കാവൂ. ഐ.എച്ച്.ആർ.ഡി, ടി.എച്ച്.എസ്.എൽ.സി വിദ്യാർത്ഥികളും ജില്ലയിലെ അതേ വിഭാഗം സ്‌കൂളുകൾ മാത്രമേ പരീക്ഷാകേന്ദ്രമാറ്റത്തിനായി തിരഞ്ഞെടുക്കാവൂ. ടി.എച്ച്.എസ്.എൽ.സി (എച്ച്‌ഐ), എ.എച്ച്.എസ്.എൽ.സി വിദ്യാർത്ഥികൾക്ക് പരീക്ഷാകേന്ദ്രമാറ്റം അനുവദനീയമല്ല. ഹെൽപ്പ് ഡെസ്‌ക്: എസ്.എസ്.എൽ.സി ഐ.റ്റി.സെൽ-0471-2546832, 2546833.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.