കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന സമ്മേളനം മാർച്ച് 14 15 തീയതികളിൽ കായംകുളത്ത്

2021-03-12 08:12:32

    കായംകുളം: കേരള ജേർണലിസ്റ്റ് യൂണിയൻ എട്ടാം സംസ്ഥാന സമ്മേളനം 14, 15 തീയതികളിൽ കായംകുളത്ത് നടക്കും. പത്രപ്രവർത്തകർ നേരിടുന്ന പ്രശ്നങ്ങളും പരിഹാര മാർഗങ്ങളുമാണ് സമ്മേളനം പ്രധാനമായും ചർച്ച ചെയ്യുന്നത്. 14 ന് വൈകിട്ട് നാലിന് കായംകുളം കായലോരത്തെ ഇ.എം. ഹുസൈൻ നഗറിൽ പത്രപ്രവർത്തക സംഗമത്തോടെയാണ് തുടക്കം. 15 ന് രാവിലെ 10 ന് നഗരസഭ ടൗൺ ഹാളിലെ അബ്ദുൽ കരീം നഗറിൽ നടക്കുന്ന സമ്മേളനം മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും. സപ്ലിമെൻറുകളുടെ പ്രകാശനവും അംഗങ്ങളായ ജനപ്രതിനിധികൾക്കുള്ള ആദരവും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കും. സ്വാഗതസംഘം ചെയർപേഴ്സൺ അഡ്വ. യു. പ്രതിഭ എം.എൽ.എ അധ്യക്ഷത വഹിക്കും. നഗരസഭ ചെയർപേഴ്സൺ പി. ശശികല ആശംസ നേരും. തുടർന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം െഎ.ജെ.യു സെക്രട്ടറി ജനറൽ ജി. പ്രഭാകരൻ ഉദ്ഘാടനം ചെയ്യും. ദേശീയ സെക്രട്ടറി യു. വിക്രമൻ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന പ്രസിഡൻറ് ബാബു തോമസ് അധ്യക്ഷത വഹിക്കും.

-- പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് വി. പ്രതാപ് , സെക്രട്ടറി വാഹിദ് കറ്റാനം, ട്രഷറർ കെ. സുരേഷ് കുമാർ , വൈസ് പ്രസിഡന്റുമാരായ എസ്. ജമാൽ, സി. ഹരിദാസ് , അഡ്വ. വിജയകുമാർ, ജോ. സെക്രട്ടറിമാരായ സാമുവൽ ഡേവിഡ്, അനൂപ് ചന്ദ്രൻ , കോർഡിനേറ്റർ താജുദീൻ ഇല്ലിക്കുളം എന്നിവർ പങ്കെടുത്തു.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.