സമര-പോരാട്ടങ്ങളുടെ നേര്‍കാഴ്ചയൊരുക്കി ചിത്രപ്രദര്‍ശനം

2021-03-13 15:25:31

കൊല്ലം: കുണ്ടറ വിളംബരത്തിന്റെ നാട്ടില്‍ സ്വാതന്ത്ര്യ സമരകാലഘട്ടത്തിന്റെ ആവേശ കാഴ്ചകളൊരുക്കി ചിത്രപ്രദര്‍ശനം. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഇളമ്പള്ളൂര്‍ ഗുരുദേവ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അമൃതമഹോത്സവത്തിലാണ് സ്വാതന്ത്ര്യ സമരത്തിന്റെ വിവിധ ഏടുകള്‍ ചിത്രപ്രദര്‍ശനത്തിലൂടെ മുന്നിലെത്തിയത്.
മഹാത്മാ ഗാന്ധി, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ മഹാരഥ•ാരുടെ ജീവിതമാണ് പ്രദര്‍ശനത്തിലെ മുഖ്യ ആകര്‍ഷണങ്ങളില്‍ പ്രധാനം. രാജ്യം കണ്ട സമരനാളുകള്‍ ചിത്രങ്ങളായി നിറഞ്ഞപ്പോള്‍ ചരിത്രത്തിലേക്കുള്ള മടക്കയാത്രയായി അവ മാറി.
ചരിത്ര സിനിമയായ ‘വേലുത്തമ്പിദളവ’, ഡോക്യുമെന്ററി ‘സ്മരിപ്പിന്‍ ഭാരതീയരെ’ എന്നിവയുടെ പ്രദര്‍ശനവും നടന്നു. നാന്തിരിക്കല്‍ കുണ്ടറ വിളംബര സ്മാരക മ്യൂസിയത്തില്‍ നിന്ന് പദയാത്രയും വേലുത്തമ്പി ദളവ സ്മാരകത്തില്‍ പുഷ്പാര്‍ച്ചനയും നടത്തിയാണ് അമൃതമഹോത്സവത്തിന് തുടക്കമായത്. എ. ഡി. എം അലക്‌സ് പി. തോമസ്, സംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ടി. ആര്‍. സദാശിവന്‍ നായര്‍, കേരള ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, ഗാന്ധി പീസ് ഫൗണ്ടേഷന്‍ സെക്രട്ടറി ജി. ആര്‍. കൃഷ്ണ കുമാര്‍, കേന്ദ്ര ഫീല്‍ഡ് എക്‌സിബിഷന്‍ ഓഫീസര്‍ പൊന്നുമോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഖാദി ഉല്‍പ്പന്ന പ്രദര്‍ശന-വിപണനവും, പുരാവസ്തു, പുരാരേഖാവകുപ്പ്, വാസ്തുവിദ്യാ ഗുരുകുലം, കേരള ഗാന്ധി സ്മാരകനിധി, പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ എന്നിവയുടെ വിവിധ പ്രദര്‍ശനങ്ങളും ആകര്‍ഷകമായി. സംസ്ഥാന ചലച്ചിത്ര അക്കാദമി, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള ബുക് മാര്‍ക്കറ്റിംഗ് സൊസൈറ്റി, സര്‍വവിജ്ഞാനകോശം, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ സംഘടിപ്പിച്ച പുസ്തകമേളയും ചലച്ചിത്രപ്രദര്‍ശനവും അനുബന്ധമായി നടന്നു.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.