തദ്ദേശം 2021: കൈപ്പുസ്തകം പ്രകാശനം ചെയ്തു

2021-03-16 16:12:17

കണ്ണൂര്‍:  ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ ‘തദ്ദേശം’ കൈപ്പുസ്തകം ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രകാശനം ചെയ്തു. പുസ്തകത്തിന്റെ ആദ്യപ്രതി അസിസ്റ്റന്റ് കലക്ടര്‍ ആര്‍ ശ്രീലക്ഷ്മിക്ക് കൈമാറി.

കോര്‍പറേഷന്‍, നഗരസഭകള്‍, ജില്ലാ – ബ്ലോക്ക് – ഗ്രാമ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ ജനപ്രതിനിധികളുടെ പേര്, വാര്‍ഡ്, പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടി, ഫോണ്‍ നമ്പര്‍ എന്നീ വിവരങ്ങളാണ് പുസ്തകത്തിലുള്ളത്.   അതോടൊപ്പം തദ്ദേശ സ്ഥാപനത്തിന്റെ ലാന്റ്‌ലൈന്‍ നമ്പര്‍, സെക്രട്ടറിയുടെ മൊബൈല്‍ നമ്പര്‍ എന്നിവയും പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്.  ഒരു റഫറന്‍സ് പുസ്തകമായി സൂക്ഷിക്കാവുന്ന ഈ പുസ്തകം എല്ലാവര്‍ക്കും ഉപകാരപ്രദമായിരിക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന പരിപാടിയില്‍ പിആര്‍ഡി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഇ വി സുഗതന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, അസി. എഡിറ്റര്‍ അബ്ദുള്‍ കരീം എന്നിവര്‍ പങ്കെടുത്തു.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.