വാളയാര്‍ അമ്മയുടെ നീതി യാത്രക്ക് തിരൂരില്‍ ഉജ്വല സ്വീകരണം നല്‍കി

2021-03-17 14:33:46


 
തിരൂര്‍: വാളയാറില്‍ സ്വന്തം കുഞ്ഞുങ്ങളുടെ കൊലപാതകത്തിന് ഉത്തരവാദികളായവരെ വെറുതെ വിട്ട നടപടിയിലും, കേസമോഷിച്ച ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ സ്ഥാനകയറ്റം നല്‍കുകയും, കേസ് അട്ടിമറിച്ചവര്‍ക്കെതിരെ നീതിക്കായി, ഇനിയൊരമ്മയും ഈ ഗതി വരരുത് എന്ന ദൃഡനിശ്ചയത്തോടെ കേരള മന:സാക്ഷിയെ തൊട്ടുണര്‍ത്തി സ്ത്രി വിമോച പോരാട്ടം തുടരുന്ന വാളയാര്‍ അമ്മക്ക് തിരൂരില്‍ പൗരാവലിയാടെ ഉജ്ജ്വല സ്വീകരണം നല്‍കി.
   ഇന്ത്യന്‍ ലേബര്‍ പാര്‍ട്ടി മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സ്വീകരണ ചടങ്ങിന് വിവിധ രാഷ്ട്രിയ പാര്‍ട്ടി നേതാക്കള്‍ അഭിവാദ്യമര്‍പ്പിച്ച് ഐക്യദാര്‍ഡ്യം രേഖപ്പെടുത്തി, ചടങ്ങില്‍ ഇന്ത്യന്‍ ലേബര്‍ പാര്‍ട്ടി ജില്ല പ്രസിഡണ്ട് സുകുമാരന്‍ പച്ചാട്ടിരി അദ്ധ്യക്ഷത വഹിച്ചു.
        സി.ആര്‍ നീലകണ്ഠന്‍, സലീന പ്രക്കാനം, ILP സംസ്ഥാന സെക്രട്ടറി ഉണ്ണികൃഷ്ണന്‍ കുന്നക്കാവ്, UDF തിരൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി കുറുക്കോളി മൊയ്തീന്‍, ILP ജില്ല ജനറല്‍ സെക്രട്ടറി ചന്ദ്രന്‍ പച്ചാട്ടിരി ,തിരൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പി.നസീമ, വെട്ടം ആലിക്കോയ, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി നൗഷാദ് പരന്നേക്കാട്, വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് മോഹന്‍ ദാസ് ,വനിത ലീഗ് നേതാവ് അഡ്വ: കെ.പി മറിയുമ്മ, ILP ജില്ല വൈസ് പ്രസിഡണ്ട് ഹക്കിം തെന്നല, ILPതിരൂര്‍ ഏരിയ പ്രസിഡണ്ട് കുഞ്ഞിമൊയ്തിന്‍ പറമ്പാട്ട്, ഷബീര്‍ തിരുന്നാവായ, മീനു മുംതാസ് എന്നിവര്‍ സംസാരിച്ചു.
          വിവിധ രാഷ്ട്രിയ പാര്‍ട്ടി നേതാക്കളായ ഉണ്ണിക്കൃഷ്ണന്‍ കുന്നക്കാവ് (ILP), ചന്ദ്രന്‍ (അംബേദ്കര്‍ ജന പരിഷത്ത് ), മുര്‍ഷിദ് (ഫ്രട്ടേണിറ്റി), സലീന അന്നാര (വുമണ്‍ ജസ്റ്റിസ് ), മോഹന്‍ദാസ് (വെല്‍ഫെയര്‍ പാര്‍ട്ടി, ഹനീഫ മുല്ലഞ്ചേരി ( പ്രവാസി കോണ്‍ഗ്രസ് ജില്ല സെക്രട്ടറി), നൗഷാദ് പരന്നേക്കാട് (ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി), ഹനീഫ പാങ്ങാട്ട് (മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി), എന്നിവര്‍ അമ്മക്ക് ഹാരാര്‍പ്പണം നടത്തി.സ്വികരണത്തിന് നന്ദി പറഞ്ഞു കൊണ്ട് വാളയാര്‍ അമ്മ സംസാരിച്ചു.
     വെല്‍ഫെയര്‍ പാര്‍ട്ടി തിരൂര്‍ മണ്ഡലം സെക്രട്ടറി അഡ്വ: സഹീര്‍ കോട്ട് സ്വാഗതവും, ഇന്ത്യന്‍ ലേബര്‍ പാര്‍ട്ടി തിരൂര്‍ ഏരിയ സെക്രട്ടറി സുബ്രഹ്മണ്യന്‍ പുല്ലൂര്‍ നന്ദിയും പറഞ്ഞു.
    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.