ധര്‍മ്മജന്‍ നാട്ടുകാരന്‍ അല്ലാത്തത് ബാലുശ്ശേരിക്കാര്‍ക്ക് ഗുണം : രമേഷ് പിഷാരടി

2021-03-17 15:38:36

ബാലുശ്ശേരി : ധര്‍മ്മജന്‍ ബോള്‍ഗാട്ടി നാട്ടുകാരന്‍ അല്ലാത്തത് ബാലുശ്ശേരിക്കാര്‍ക്ക് ഗുണമാണെന്ന് നടനും മിമിക്രി താരവുമായ രമേഷ് പിഷാരടി. എംഎല്‍എ ആകുമ്‌ബോള്‍ ബന്ധുക്കളെയും സ്വന്തക്കാരെയും ഇവിടെ പിന്‍വാതിലിലൂടെ നിയമിക്കുമെന്ന പേടി വേണ്ടതില്ലെന്ന് പിഷാരടി വ്യക്തമാക്കി. യുഡിഎഫ് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ മുഖ്യാതിഥിയായി പ്രസംഗിക്കുകയായിരുന്നു രമേഷ് പിഷാരടി.

നാട്ടുകാരന്‍ ആകുന്നതിലല്ല നല്ല മനുഷ്യനാകുന്നതിലാണ് കാര്യം. ബാലുശ്ശേരി മണ്ഡലം വലിയ രീതിയില്‍ ശ്രദ്ധാ    കേന്ദ്രമായതു ധര്‍മ്മജന്റെ വരവോടെയാണ്. ധര്‍മ്മജന്‍ ഒരുപാട് ആലോചിച്ചാണ് സ്ഥാനാര്‍ഥിയാകാന്‍ തീരുമാനിച്ചത്.
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.