പിണറായി വിജയനെതിരെ സി.രഘുനാഥ് യു.ഡി.എഫ് സ്ഥാനാർത്ഥിയായേക്കും

2021-03-17 16:37:18

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വി.ഐ.പി മണ്ഡലമായ ​ധര്‍മ്മടത്ത് സി.രഘുനാഥ്​ കോൺഗ്രസ്​ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് സൂചന. നേരത്തെ ധര്‍മ്മടത്ത് പിണറായിക്കെതിരെ മത്സരിക്കുന്ന വാളയാർ പെൺകുട്ടികളുടെ അമ്മക്ക് യു.ഡി.എഫ്​ പിന്തുണ നൽകുമെന്ന​ സൂചനകളുണ്ടായിരുന്നു. എന്നാൽ, കൈപ്പത്തി ചിഹ്​നത്തിൽ മത്സരിക്കാൻ അവർ വിസമ്മതിച്ചതോടെയാണ് കോണ്‍ഗ്രസ് മറ്റൊരു സ്ഥാനാര്‍ത്ഥിക്കായി പാർട്ടിക്കുള്ളിൽ നിന്നു തന്നെ അന്വേഷണമാരംഭിച്ചത്.

കണ്ണൂര്‍ ഡി.സി.സി സെക്രട്ടറിയാണ്​ സി രഘുനാഥ്​. സുധാകര വിഭാഗം നേതാവായ രഘുനാഥിനെ സ്ഥാനാർത്ഥിയാക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നതായാണ് പുറത്തുവരുന്ന വിവരങ്ങള്‍​​. പിണറായിക്കെതിരെ മത്സരിക്കാനുളള സന്നദ്ധത രഘുനാഥ് നേരത്തെ തന്നെ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു.
 കഴിഞ്ഞ തവണ പിണറായിക്കെതിരെ മത്സരിച്ച മമ്പറം ദിവാകരന്‍ ഇക്കുറി ധര്‍മ്മടത്ത് മത്സരിക്കാനില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. യു.ഡി.എഫ് സഖ്യകക്ഷിയായ ഫോര്‍വേര്‍ഡ് ബ്ലോക്കിന്‍റെ ദേശീയ സെക്രട്ടറി ജി ദേവരാജനെയും പിന്നീട് ധര്‍മ്മടത്ത് പരിഗണിച്ചിരുന്നു. എന്നാല്‍ ധര്‍മ്മടം വേണ്ടെന്നായിരുന്നു ദേവരാജന്‍റെ നിലപാട്.   

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.