വീട് വാടകയ്ക്കെടുത്ത് പെണ്‍വാണിഭം,യുവമോര്‍ച്ച നേതാവ് ഉള്‍പ്പടെ നാല് പേര്‍ അറസ്റ്റില്‍

2021-03-20 16:29:14

തിരുവനന്തപുരം: കുടപ്പനക്കുന്ന് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയ ബിജെപി പ്രദേശിക നേതാവ് ഉള്‍പ്പടെ നാലു പേര്‍ അറസ്റ്റില്‍.മാറനല്ലൂര്‍ സ്വദേശിയും ജില്ലാ യുവമോര്‍ച്ച നേതാവുമായ ശരത് ചന്ദ്രന്‍ (33), നേമം സ്വദേശി കൃഷ്ണകുമാര്‍ (38), നെടുങ്ങാട് സ്വാദേശികളായ റെജീന (33), നബീസ ബീവി (60) എന്നിവരെയാണ് പേരൂര്‍ക്കട പൊലീസ് അറസ്റ്റു ചെയ്തത്.    കുടുപ്പനക്കുന്ന് ദുര്‍ഗ്ഗ നഗറില്‍ വീട് വാടകയ്ക്ക് എടുത്താണ് ഇവര്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തിയത്. സ്പെഷ്യല്‍ ബ്രാഞ്ച് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പേരൂര്‍ക്കട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റു ചെയ്ത്. സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതു സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.