പൊതുതെരഞ്ഞടുപ്പ് :മലപ്പുറം ജില്ലയില്‍ നിയോഗിച്ചത് 16 നിരീക്ഷകരെ; പൊതുജനങ്ങള്‍ക്ക് നേരിട്ടും ഫോണിലൂടെയും പരാതി നല്‍കാം

2021-03-22 16:25:58

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പ്, മലപ്പുറം ലോക്സഭയിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് എന്നിവയുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളുടെ ചെലവുകള്‍ പരിശോധിക്കുന്നതിനും മറ്റ് അനുബന്ധ പരാതികള്‍ പരിശോധിച്ച് തെരെഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുമായി ജില്ലയില്‍ ചുമതലയിലുള്ളത് 16 നിരീക്ഷകര്‍. അഞ്ച് ചെലവ് നിരീക്ഷകര്‍, ഒമ്പത് പൊതു നിരീക്ഷകര്‍, രണ്ട് പൊലീസ് നിരീക്ഷകര്‍ എന്നിവരാണ് ജില്ലയിലുള്ളത്. നിരീക്ഷകരുടെ ക്യാമ്പ് ഓഫീസായി പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് യൂനിവേഴ്സിറ്റി ഗസ്റ്റ് ഹൗസില്‍ നേരിട്ടും ഫോണ്‍ മുഖേനയും പൊതുജനങ്ങള്‍ക്ക് ഓഫീസ് സമയങ്ങളില്‍ പരാതികള്‍ നല്‍കാം. മാതൃകാ പെരുമാറ്റ ചട്ടലംഘനം, സ്വതന്ത്രവും നീതി പൂര്‍വകവും സുതാര്യവുമായ തെരഞ്ഞെടുപ്പിന് വിഘാതമാവുന്ന പ്രവൃത്തികള്‍, മതസ്പര്‍ദ്ധക്കിടയാക്കുന്ന പ്രവര്‍ത്തനങ്ങള്‍, പ്രസംഗങ്ങള്‍, സ്ഥാനാര്‍ത്ഥികളെ വ്യക്തിഹത്യ ചെയ്യല്‍ തുടങ്ങിയ പരാതികള്‍ പൊതുജനങ്ങള്‍ക്ക് നിരീക്ഷകര്‍ക്ക് നല്‍കാവുന്നതാണ്. തെരഞ്ഞെടുപ്പില്‍ പണം, മദ്യം, പാരിതോഷികങ്ങള്‍, ഭീഷണി മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ വോട്ടര്‍മാരുടെ സ്വാധീനിക്കുകയോ ജനാധിപത്യത്തിന്റെ അന്ത:സത്ത കളങ്കപ്പെടുത്തുകയോ ചെയ്യുന്ന പ്രവര്‍ത്തികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആവശ്യമായ നിയമനടപടികളും ഇവര്‍ സ്വീകരിക്കും. സംശയാസ്പദമായ എല്ലാ പണമിടപാടുകളും നിരീക്ഷിക്കുന്നതിനുള്ള പ്രത്യേക ക്രമീകരണങ്ങളും ജില്ലയില്‍ ഒരുക്കിയിട്ടുണ്ട്.

നിരീക്ഷകരെ ചുമതലപ്പെടുത്തിയ മണ്ഡലം, ഫോണ്‍ നമ്പര്‍ എന്നിവ താഴെ ചേര്‍ക്കുന്നു.

പൊതു നിരീക്ഷകര്‍

1. അശ്വനികുമാര്‍ റായ് ഐ.എ.എസ് – മങ്കട, മലപ്പുറം (ഫോണ്‍-928802561)
2. ദീപേന്ദ്രസിംഗ് ഖുശ്വ ഐ.എ.എസ് – കൊണ്ടോട്ടി, വള്ളിക്കുന്ന് (ഫോണ്‍-928802562)
3. അരുണ്‍ പ്രസാദ് സെന്‍ ഐ.എ.എസ് – മഞ്ചേരി, പെരിന്തല്‍മണ്ണ (ഫോണ്‍-928802563)
4. ശശി ഭൂഷന്‍ സിംഗ് ഐ.എ.എസ് – വേങ്ങര (ഫോണ്‍-9288025364)
5. ജോയ് സിംഗ് ഐ.എ.എസ് – ഏറനാട് (ഫോണ്‍-9288025365)
6. രാം നെവാസ് ഐ.എ.എസ് – നിലമ്പൂര്‍, വണ്ടൂര്‍ (ഫോണ്‍-9288025366)
7. അമിത് കതാരിയ ഐ.എ.എസ് – തിരൂരങ്ങാടി, താനൂര്‍ (ഫോണ്‍-9288025367)
8. അംഗോതു ശ്രീ രംഗനായിക് ഐ.എ.എസ് – തവനൂര്‍, പൊന്നാനി (ഫോണ്‍-9288025368)
9.പി.എന്‍ രവീന്ദ്ര ഐ.എ.എസ് – തിരൂര്‍, കോട്ടക്കല്‍ (ഫോണ്‍-9288025369)

ചെലവ് നിരീക്ഷകര്‍

1. അലോക് കുമാര്‍. ഐ.ആര്‍.എസ് – മലപ്പുറം ലോക്‌സഭ (ഫോണ്‍-9288025370)
2. ആശിഷ് കുമാര്‍ ഐ.ആര്‍.എസ് – ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍, മഞ്ചേരി (ഫോണ്‍-9288025371)
3. ജി. വംഷി കൃഷ്ണ റെഡ്ഡി ഐ.ആര്‍.എസ് – കൊണ്ടോട്ടി, വേങ്ങര, വള്ളിക്കുന്ന്, തിരൂരങ്ങാടി (ഫോണ്‍-9288025372)
4. സുധേന്ദുദാസ് ഐ.ആര്‍.എസ് – മലപ്പുറം, താനൂര്‍, തിരൂര്‍, കോട്ടക്കല്‍ (ഫോണ്‍-9288025373)
5. സി. സതീഷ് കുമാര്‍ ഐ.ആര്‍.എസ് – പെരിന്തല്‍മണ്ണ, മങ്കട, തവനൂര്‍, പൊന്നാനി – (ഫോണ്‍-9288025374)

പൊലീസ് നിരീക്ഷകര്‍

1. ഗരീബ് ദാസ് ഐ.പി.എസ് – മങ്കട, മലപ്പുറം, വേങ്ങര, തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, കോട്ടക്കല്‍, തവനൂര്‍, പൊന്നാനി – (ഫോണ്‍-9288025375)
2. മെറന്‍ ജാമിര്‍ ഐ.പി.എസ് – കൊണ്ടോട്ടി, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍, മഞ്ചേരി, പെരിന്തല്‍മണ്ണ, വള്ളിക്കുന്ന് – (ഫോണ്‍-9288025376)

ക്യാമ്പ് ഓഫീസ് – (കാലിക്കറ്റ് യൂനിവേഴ്സിറ്റി ഗസ്റ്റ് ഹൗസ്, തേഞ്ഞിപ്പലം) ലാന്‍ഡ് ഫോണ്‍ നമ്പര്‍ – 0494 2407508.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.