എത്ര കിട്ടിയാലും പഠിക്കില്ല മലയാളികൾ : ‘ശാരദ’യ്ക്ക് പിന്നാലെ പോയ യുവാവിനെ ദമ്പതികൾ ചെയ്തത് കണ്ടോ..??

2021-03-22 16:42:08

 ആലപ്പുഴ ( ചെങ്ങന്നൂര്‍ ) : അതെ, എത്ര കിട്ടിയാലും പഠിക്കില്ല മലയാളികൾ.ഇന്നിപ്പോ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കാത്ത ആളുകൾ വളരെ കുറവാണ്.പലരും ഫെയ്ക് ഐഡികളാണ് ഉപയോഗിക്കുന്നത് എന്നറിഞ്ഞിട്ടും പ്രണയ സുഹൃദങ്ങളിൽ പോയി ചെന്ന് പെടുന്ന ചില ലോല ഹൃദയരുണ്ട് ഇപ്പോഴും നമുക്കിടയിൽ.അനുദിനം വന്നുകൊണ്ടിരിക്കുന്ന വാർത്തകളും അവർക്കു ചുറ്റും നടക്കുന്ന കാര്യങ്ങളിലും നല്ല ബോധ്യമുണ്ടായിട്ടും കെണിയിൽ പെട്ടുപോകുന്ന ചിലർ.അത്തരക്കാരെ ചിക്കിചികഞ്ഞുകൊണ്ടിരിക്കുകയാണ് ഹണി ട്രാപ്പ് സംഘങ്ങൾ..

കഴിഞ്ഞ ദിവസമാണ് ഫേസ്​ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച്‌ യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി സ്വര്‍ണാഭരണങ്ങളും ഫോണും കവര്‍ന്ന കേസിൽ ദമ്പതികൾ അറസ്റ്റിലാകുന്നത്. ചെങ്ങന്നൂര്‍ പൊലീസ് കന്യാകുമാരിയില്‍ നിന്നുമാണ് ഇരുവരെയും അറസ്റ്റ്​ ചെയ്തത്. ചെങ്ങന്നൂര്‍ മുളക്കുഴ സ്വദേശി രാഖി (31), ഭര്‍ത്താവ് അടൂര്‍ പന്തളംകുരമ്പാല സ്വദേശി രതീഷ് (36) എന്നിവരാണ് അറസ്റ്റിലായത്.​

ഞായറാഴ്ച പുലര്‍ച്ചെ ചെങ്ങന്നൂര്‍ സി.ഐ ബിജു കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ്​ ചെയ്​തത്​. മാര്‍ച്ച്‌​ 18ന്​ എം.സി റോഡില്‍ ചെങ്ങന്നൂരിലെ ജില്ല ആശുപത്രിക്ക് സമീപമുള്ള ലോഡ്ജ് മുറിയില്‍ വെച്ച്‌ ചേര്‍ത്തല തുറവൂര്‍ സ്വദേശി വിവേകിന്​ മയക്കുമരുന്ന് കലര്‍ത്തിയ ബിയര്‍ നല്‍കി അഞ്ചര പവന്‍റെ സ്വര്‍ണാഭരണങ്ങളും ഫോണും കവരുകയായിരുന്നു.

തമിഴ്നാട്ടില്‍ വീട് വാടകക്കെടുത്ത് താമസിച്ച്‌​ വരികയായിരുന്നു ദമ്പതിക ളായ ഇരുവരും.ശാരദ എന്ന പേരില്‍ ഫേസ്​ബുക്ക് ഐ.ഡി ഉണ്ടാക്കി യുവാക്കളെ വലയിലാക്കുന്ന രീതിയാണ് ഇവർ പിന്തുടർന്നത്.ഫേസ്​ബുക്കിലൂടെ പരിചയപ്പെടുന്ന പുരുഷന്‍മാരെ നേരില്‍ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച്‌ വിളിച്ചുവരുത്തും. ഒരു ദിവസം രണ്ടും മൂന്നും പേരെ ഇത്തരത്തില്‍ ഒരു നഗരത്തില്‍ വിളിച്ചുവരുത്തും. ഇവിടങ്ങളിലെ വിവിധ ഹോട്ടലുകളില്‍ ഇവര്‍ അന്നേദിവസം മുറികള്‍ എടുക്കും.തുടരെ തട്ടിപ്പ് നടത്തും. സി.ഐ ബിജു കുമാറിന്‍റെ നേതൃത്വത്തിലെ അന്വേഷണ സംഘത്തില്‍ സീനിയര്‍ സി.പി.ഒമാരായ എസ്​. ബാലകൃഷ്ണന്‍, യു. ജയേഷ്, പത്മകുമാര്‍, രതീഷ് കുമാര്‍, സി.പി.ഒമാരായ സിജു, അനില്‍കുമാര്‍ എന്നിവരുമുണ്ടായിരുന്നു.ഇവർ സമാന രീതിയില്‍ പല സ്ഥലങ്ങളിലും തട്ടിപ്പ്​ നടത്തിയതായും പോലീസ് പറയുന്നു. 
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.