തെരഞ്ഞെടുപ്പ്: 5 ,44850 രൂപ കൂടി പിടിച്ചെടുത്തു

2021-03-22 16:59:35

 കോഴിക്കോട്:  തെരഞ്ഞെടുപ്പ് നിരീക്ഷണത്തിന്റെ ഭാഗമായി നിയോഗിച്ച ഫ്ളൈയിങ് സ്‌ക്വാഡുകള്‍ ഞായറാഴ്ച ബാലുശേരിയിൽ നിന്ന് 1,20000 രൂപയും തിരുവമ്പാടിയിൽ നിന്ന് 341350 രൂപയും കുന്ദമംഗലത്ത് നിന്ന് 83500 രൂപയും പിടികൂടി കലക്ട്രേറ്റ് സീനിയര്‍ ഫിനാന്‍സ് ഓഫീസറുടെ നേതൃത്വത്തിലുള്ള അപ്പീല്‍ കമ്മിറ്റിക്ക് കൈമാറി. വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി പണം, മദ്യം, പാരിതോഷികങ്ങള്‍ തുടങ്ങിയവ നല്‍കുന്നത് നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഇലക്ഷന്‍ ഫ്ളൈയിങ് സ്‌ക്വാഡുകളെയും സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളെയും നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ നിയോഗിച്ചിട്ടുണ്ട്. ഇലക്ഷന്‍ സ്‌ക്വാഡുകള്‍ ഇതുവരെ 45,00230 രൂപ പിടിച്ചെടുത്തു.
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.