സ്വീപ്പ് ബോധവത്കരണ വീഡിയോ റിലീസ് ചെയ്തു

2021-03-23 15:47:26

കാസർഗോഡ്: വോട്ടവകാശം കൃത്യമായി വിനിയോഗിക്കൂ, അവ പാഴാക്കരുത് എന്ന സന്ദേശം ജനങ്ങളിലേക്കെത്തിയ്ക്കാന്‍ സ്വീപ്പ് തയ്യാറാക്കിയ ബോധവത്കരണ വീഡിയോ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവും കന്നിവോട്ടറായ സെന്‍ട്രല്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനി പാര്‍വ്വതിയും ചേര്‍ന്ന് പ്രകാശനം ചെയ്തു. സ്വീപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് വീഡിയോ തയ്യാറാക്കിയത്. സ്വീപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ താഴെത്തട്ടില്‍ നിന്ന് ജില്ലയുടെ ഭാഷാ- സാംസ്‌കാരിക വൈവിധ്യങ്ങളെ ഉള്‍ക്കൊണ്ട് മികച്ച രീതിയില്‍ പുരോഗമിക്കുകയാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
ഒന്നര മിനുട്ട് ദൈര്‍ഘ്യമുള്ള അഞ്ച് വീഡിയോകളാണ് സ്വീപ്പിന്റെ ഭാഗമായി തയ്യാറാക്കിയത്.

നിയമസഭ തെരഞ്ഞടുപ്പില്‍ എല്ലാവരും പങ്കാളിയാകണമെന്ന് സന്ദേശം നല്‍കുന്ന ആദ്യ വീഡിയോ ചിത്രം ജില്ലയിലെ എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കാള്ളിച്ചാണ് തയ്യാറാക്കിയത്. ഇതിന്റെ കന്നഡ പതിപ്പും ഒരുക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു, സ്വീപ്പ് നോഡല്‍ ഓഫീസര്‍ കവിതറാണി രഞ്ജിത്ത്, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ സി കെ ഷീബ മുംതാസ് എന്നിവര്‍ നല്‍കുന്ന സന്ദേശങ്ങളാണ് മറ്റു മൂന്ന് വീഡിയോ ചിത്രങ്ങള്‍. ഇവ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ സ്വീപ്പ് നോഡല്‍ ഓഫീസര്‍ കവിതറാണി രഞ്ജിത്ത് അധ്യക്ഷയായി. ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ പി ബിജു, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ സി കെ ഷീബ മുംതാസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍, കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ ടി ടി സുരേന്ദ്രന്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.   
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.