നിയമസഭാ തെരഞ്ഞെടുപ്പ്: കാസര്‍കോട് ജില്ലയില്‍ 10,59,967 വോട്ടര്‍മാര്‍

2021-03-23 15:50:11

  പുതിയതായി പേര് ചേര്‍ത്തത് 26339 പേര്‍

കാസർഗോഡ്:  നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ 2021 ജനുവരി 20ന് ശേഷം പുതിയതായി ചേര്‍ത്തവര്‍ ഉള്‍പ്പെടെ ആകെ 10,59,967 വോട്ടര്‍മാര്‍. പൊതുവോട്ടര്‍മാരും പ്രവാസി വോട്ടര്‍മാരും ഉള്‍പ്പെടെ 1058337 പേരും 1630 സര്‍വീസ് വോട്ടര്‍മാരുമാണുള്ളത്. ആകെ വോട്ടര്‍മാരില്‍ 516919 പേര്‍ പുരുഷന്മാരും 541412 പേര്‍ സ്ത്രീകളും ആറ് പേര്‍ ഭിന്നലിംഗക്കാരുമാണ്.
നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടര്‍പട്ടികയില്‍ 2021 ജനുവരി 20ന് ശേഷം പുതിയതായി 12152 പുരുഷന്മാരും 14184 സ്ത്രീകളും മൂന്നു പേര്‍ ഭിന്നലിംഗക്കാരുമുള്‍പ്പെടെ 26339 വോട്ടര്‍മാര്‍ പേര് ചേര്‍ത്തു. ഉദുമ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പേര് ചേര്‍ത്തത്-6115 പേര്‍. ഏറ്റവും കുറവ് തൃക്കരിപ്പൂര്‍ മണ്ഡലത്തിലാണ്- 4480 പേര്‍.
ജില്ലയിലെ മണ്ഡലങ്ങളില്‍ പുതിയതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തവരുടെ എണ്ണം ചുവടെ ചേര്‍ക്കുന്നു:
(മണ്ഡലം, പുരുഷന്മാര്‍, സ്ത്രീകള്‍, ഭിന്നലിംഗക്കാര്‍, ആകെ എന്ന ക്രമത്തില്‍)
മഞ്ചേശ്വരം: 2342, 2621, 0, 4963
കാസര്‍കോട്: 2546, 3178, 1, 5725
ഉദുമ: 2674, 3439, 2, 6115
കാഞ്ഞങ്ങാട്: 2423, 2633, 0, 5056
തൃക്കരിപ്പൂര്‍: 2167, 2313, 0, 4480

ഓരോ മണ്ഡലത്തിലെയും പോളിങ് സ്‌റ്റേഷനുകള്‍, പോളിങ് ലൊക്കേഷന്‍, പുരുഷ വോട്ടര്‍മാര്‍, സ്ത്രീ വോട്ടര്‍മാര്‍, ഭിന്നലിംഗക്കാരായ വോട്ടര്‍മാര്‍, ആകെ വോട്ടര്‍മാര്‍ എന്ന കണക്ക് ചുവടെ.
മഞ്ചേശ്വരം: 336, 118, 111000, 110682, 0, 221682
കാസര്‍കോട്: 296, 102, 100578, 101233, 1, 201812
ഉദുമ: 316, 86, 104627, 109580, 2, 214209
കാഞ്ഞങ്ങാട്: 336, 100, 104651, 113732, 2, 218385
തൃക്കരിപ്പൂര്‍: 307, 118, 96063, 106185, 1, 202249

3369 പ്രവാസി വോട്ടര്‍മാര്‍

ജില്ലയില്‍ 3242 പുരുഷന്മാരും 127 സ്ത്രീകളുമുള്‍പ്പെടെ ആകെ 3369 പ്രവാസി വോട്ടര്‍മാരാണുള്ളത്. (മണ്ഡലം, പുരുഷന്മാര്‍, സ്ത്രീകള്‍, ഭിന്നലിംഗക്കാര്‍, ആകെ എന്ന ക്രമത്തില്‍)
മഞ്ചേശ്വരം: 622, 22, 0, 644
കാസര്‍കോട്: 220, 22, 0, 242
ഉദുമ: 330, 23, 0, 353
കാഞ്ഞങ്ങാട്: 857, 28, 0, 885
തൃക്കരിപ്പൂര്‍: 1213, 32, 0 1245  
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.