എല്‍ഡിഎഫ് വാഗ്ദാനങ്ങള്‍ നടപ്പാക്കാനുള്ളവ: മുഖ്യമന്ത്രി

2021-03-23 16:09:46

തിരുവനന്തപുരം: ക്ഷേമ പരിപാടികള്‍ക്ക് തുടര്‍ച്ച വേണമെന്ന് ജനം ആഗ്രഹിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് വാഗ്ദാനങ്ങള്‍ കബളിപ്പിക്കാനല്ല. നടപ്പാക്കാനാണ്. എല്‍ഡിഎഫ് യോഗങ്ങളില്‍ വന്‍ സ്ത്രീ പങ്കാളിത്തമുണ്ട്. കെ.സി. റോസക്കുട്ടി കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത് സ്ത്രീ വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചാണ്. രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസും മോദിയുടെ ബിജെപിയും ഒരെ നയം സ്വീകരിക്കുന്നവരാണെന്നും മുഖ്യമന്ത്രി ആലപ്പുഴയില്‍ പറഞ്ഞു.
ഏതെങ്കിലും തരത്തില്‍ ജനങ്ങളെ കബളിപ്പിക്കുന്നതിനുവേണ്ടി തെരഞ്ഞെടുപ്പില്‍ നടക്കാത്ത കാര്യങ്ങള്‍ പ്രഖ്യാപിക്കുന്ന നില എല്‍ഡിഎഫ് സ്വീകരിക്കാറില്ല. എന്താണോ പ്രഖ്യാപിക്കുന്നത്. അത് നടപ്പാക്കുന്നതാണ് എല്‍ഡിഎഫിന്റെ ചരിത്രം.ഇന്നലെ കോണ്‍ഗ്രസ് വിട്ടത് കെപിസിസിയുടെ വൈസ് പ്രസിഡന്റ് കെ.സി. റോസക്കുട്ടിയാണ്. കോണ്‍ഗ്രസിലെ സ്ത്രീവിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് രാജിവയ്ക്കുന്നതയാണ് അവര്‍ വെളിപ്പെടുത്തിയത്. രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസിനും മോദിയുടെ ബിജെപിക്കുമാണ് ഒരെ നയമുള്ളത്. അതിനെതിരെ രാജ്യം ഓരോ ഘട്ടത്തിലും അണിനിരന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.   
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.