നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടർപട്ടികയിൽ 2,74,46,039 പേർ

2021-03-24 15:06:31

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടികയിൽ 2,74,46,039 പേരാണുള്ളതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ അറിയിച്ചു. നേരത്തെ ജനുവരി 20ന് 2,67,31,509 ഉൾക്കൊള്ളുന്ന പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ജനുവരി 20ന് ശേഷം ലഭിച്ച അപേക്ഷകളിൽ യോഗ്യമായവ പരിഗണിച്ചാണ് അന്തിമ പട്ടിക തയാറാക്കിയത്.

140 മണ്ഡലങ്ങളിലുമായി 1,32,83,724 പുരുഷ വോട്ടർമാരും 1,41,62,025 സ്ത്രീവോട്ടർമാരും 290 ട്രാൻസ്ജെൻഡർ വോട്ടർമാരുമാണുള്ളത്. ഇവരിൽ പ്രവാസിവോട്ടർമാരായ 87318 പുരുഷൻമാരും, 6086 സ്ത്രീകളും 11 ട്രാൻസ്ജെൻഡർമാരും ഉൾപ്പെടും.   
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.