ഹരിതാഭമാക്കാം തിരഞ്ഞെടുപ്പ്; ഓര്‍മപ്പെടുത്തലിനായി ഹരിത വണ്ടി തയ്യാര്‍

2021-03-24 15:26:45

കൊല്ലം:  നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹരിത ചട്ടം പാലിക്കണമെന്ന സന്ദേശവുമായി ഇനി ജില്ലാ ശുചിത്വമിഷന്റെ ഹരിതവണ്ടിയും. പതിനൊന്നു നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്താന്‍ നിരത്തിലിറക്കിയ വാഹനം ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.ഹരിത ചട്ടത്തിന്റെ പ്രാധാന്യം, ശരിയായ മാലിന്യ സംസ്‌കരണം എന്നിവ ജനസമക്ഷമെത്തിക്കുകയാണ് ഹരിതവണ്ടിയുടെ ലക്ഷ്യം. ബയോഗ്യാസ് പ്ലാന്റിന്റെ പ്രവര്‍ത്തനം ഉള്‍പ്പടെ വിശദമാക്കുന്ന നോട്ടീസും പുസ്തകങ്ങളും വാഹനത്തില്‍ നിന്ന് വിതരണം ചെയ്യും.

പ്രകൃതി സൗഹൃദ വസ്തുക്കളുടെ ഉപയോഗവും അവയ്ക്ക് തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുള്ള പ്രാധാന്യവും ഹരിത ചട്ട പാലിനവുമായി ബന്ധപ്പെട്ട സംശയനിവാരണവുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം.
ഫ്‌ളാഗ്ഓഫ് ചടങ്ങില്‍ ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സൗമ്യ ഗോപാലകൃഷ്ണന്‍, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ജെ. രതീഷ്‌കുമാര്‍, പ്രോഗ്രാം ഓഫീസര്‍ ഷാനവാസ്, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ സി.എസ്അനിൽ തുടങ്ങിയവര്‍ പങ്കെടുത്തു.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.