യു ട്യൂബ് ദൃശ്യങ്ങള്‍ അനുകരിച്ച് മുടി മുറിച്ച വിദ്യാര്‍ത്ഥി പൊള്ളലേറ്റ് മരിച്ചു

2021-03-24 15:46:30

തിരുവനന്തപുരം:യു ട്യൂബ് ദൃശ്യങ്ങള്‍ അനുകരിക്കുന്നതിനിടെ പൊള്ളലേറ്റ് വിദ്യാര്‍ഥി മരിച്ചു. തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി ശിവനാരായണന്‍ ആണ് മരിച്ചത്. 12 വയസ്സായിരുന്നു. തീ ഉപയോഗിച്ച് മുടിവെട്ടുന്നത് അനുകരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം.

ഇന്നലെ രാത്രിയാണ് വിദ്യാര്‍ഥിക്ക് പൊള്ളലേറ്റത്. യു ട്യൂബ് ദൃശ്യങ്ങള്‍ നോക്കി മണ്ണെണ്ണ തലയിലൊഴിച്ച് തീ കൊളുത്തി മുടി വെട്ടാന്‍ ശ്രമിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ കുട്ടിയുടെ അമ്മൂമ്മയും ജ്യേഷ്ഠനുമാണ് ഉണ്ടായിരുന്നത്. യു ട്യൂബ് നോക്കി കുട്ടി അനുകരിക്കുന്നത് ഇവര്‍ അറിഞ്ഞിരുന്നില്ല.   
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.