13കാരിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം, പിതാവിനെ കണ്ടെത്താനായില്ല ; ദുരൂഹതയേറുന്നു

2021-03-24 15:53:58

എറണാകുളം:കളമശ്ശേരിയില്‍ പതിമൂന്ന് വയസ്സുകാരിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് കാക്കനാട് താമസിക്കുന്ന ആലപ്പുഴ സ്വദേശി സനുമോഹനെയും മകള്‍ വൈഗയെയും കാണാതാകുന്നത്. അന്ന് തന്നെ കുടുംബം തൃക്കാക്കര പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിറ്റേ ദിവസം വൈകീട്ടോടെ മകളുടെ മൃതദേഹം കളമശേരി മുട്ടാര്‍ പുഴയില്‍ കണ്ടെത്തുകയായിരുന്നു.
പിതാവും പുഴയില്‍ വീണിട്ടുണ്ടാകാമെന്ന സംശയത്തില്‍ അഗ്‌നിരക്ഷാ സേന തെരച്ചില്‍ ആരംഭിച്ചെങ്കിലും ഇതുവരെ ഒന്നും കണ്ടെത്താനായില്ല. ഇവര്‍ സഞ്ചരിച്ച കാര്‍ കാണാതായതാണ് നിലവില്‍ ദുരൂഹത ഉയര്‍ത്തുന്നത്. ആരെങ്കിലും ഇവരെ അപായപ്പെടുത്തിയതാണോ എന്ന സംശയവും പൊലീസിനുണ്ട്.
എറണാകുളം കേന്ദ്രീകരിച്ച് ഇന്റീരിയല്‍ ഡിസൈനിങ് ജോലി നോക്കുന്ന സനുമോഹന് ഏതെങ്കിലും രീതിയിലുളള സാമ്പത്തിക ബാധ്യതകളുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. പിതാവിനായി പുഴയില്‍ നടത്തിവന്ന തെരച്ചില്‍ അവസാനിപ്പിച്ചു. സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് ഇവര്‍ സഞ്ചരിച്ച കാര്‍ കണ്ടെത്താനുളള ശ്രമത്തിലാണ് പൊലീസ്.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.