കേരളം മാറിമാറി മരിച്ചവർ ഭാവി തലമുറക്ക് നൽകിയത് കോടികളുടെ കടബാധ്യത

2021-03-24 21:55:12

കാഞ്ഞങ്ങാട് : കേരളം മാറി മാറി ഭരിച്ചവർ ഭാവി തലമുറക്ക് നൽകിയത് കോടികളുടെ വൻ കടബാധ്യത. തൊഴിൽ ഇല്ലാത്ത പിൻവാതിൽ നിയമനങ്ങൾ മാത്രം നടക്കുന്ന കേരളത്തിൽ യുവ ജനങ്ങൾ മാറ്റത്തിന്  ആഗ്രഹിക്കുന്നു. മാറ്റത്തിന് തുടക്കം സോഷ്യലിസ്റ്റുകളുടെ മണ്ണായ കാഞ്ഞങ്ങാട് നിന്ന് ആവണം. ജനതാദൾ യുണൈറ്റഡ് സംസ്ഥാന പ്രസിഡന്റ് സുധീർ ജി കൊല്ലാറ പറഞ്ഞു.കാഞ്ഞങ്ങാട് നിയോജക മണ്ഡലം ജനതാദൾ യുണൈറ്റഡ് സ്ഥാനാർഥി ടി അബ്ദുൽ സമദിൻറെ തിരഞ്ഞെടുപ്പ് കൺവെൻഷൻ മഹാകവി പിവി സ്മാരക ഓഡിറ്റോറിയത്തിൽ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പ്രവർത്തനത്തിൽ ഇതുവരെ അഴിമതി ആരോപണങ്ങൾ  ഇല്ലാത്ത നേതാവാണ് നിതീഷ്കുമാർ വികസനം ഇല്ലാതിരുന്ന ബിഹാറിൽ ഇപ്പോൾ നടക്കുന്ന വികസന പ്രവർത്തനങ്ങൾ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സികെ നാസർ കാഞ്ഞങ്ങാട് അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് മണ്ഡലത്തിൽ ഒരു റവന്യൂ വകുപ്പ് മന്ത്രി ഉണ്ടായിട്ട് ഇരിയ കാഞ്ഞിരടുക്കത്ത് മുൻ സർക്കാർ നൽകിയ അഞ്ചേക്കർ സ്ഥലത്ത് സത്യസായി ട്രസ്റ്റ് കൊണ്ട് വന്ന ക്യാഷ് കൗണ്ടർ ഇല്ലാത്ത ആശുപത്രി നിർമ്മാണ പ്രവർത്തനങ്ങൾ  ജില്ലാ കലക്ടർ തടഞ്ഞപ്പോഴും ട്രസ്റ്റ് അത് ഉപേക്ഷിച്ചപ്പോഴും നിർമ്മാണ സാമഗ്രികൾ കമ്പനി കൊണ്ട് പോയപ്പോഴും ഇക്കാര്യം അറിയാത്ത റവന്യൂ വകുപ്പ് മന്ത്രി എവിടെ ആയിരുന്നു എന്ന് പൊതു ജനങ്ങളോട് വ്യക്തമാക്കണമെന്ന്  അദ്ധ്യക്ഷ പ്രസംഗത്തിൽ സികെ നാസർ ആവശ്യപ്പെട്ടു.  സൂരേന്ദ്രൻ കക്കോടി ജനറൽ സെക്രട്ടറി, നറുകര ഗോപി മഞ്ചേരി സംസ്ഥാന സെക്രട്ടറി, ഡോ ബിജു കൈപ്പാറേടൻ കോട്ടയം സംസ്ഥാന വൈസ് പ്രസിഡന്റ്, സിന്ധു കുമാരി സംസ്ഥാന സെക്രട്ടറി , അഡ്വക്കേറ്റ് മനോജ് കുമാർ യാദവ് സംസ്ഥാന വൈസ് പ്രസിഡന്റ്, അഡ്വക്കേറ്റ് സംഗീത് ലൂയിസ്, സുഹൈൽ കാസർകോട്, തുടങ്ങിയവർ സംസാരിച്ചു  മനോജ് കടപ്പുറം സ്വാഗതവും ശിവദാസ് നമ്പ്യാർ ഇരിയ നന്ദിയും പറഞ്ഞു*

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.