കരസേനയിലെ വനിതാ ഉദ്യോഗസ്ഥര്‍ക്ക് സ്ഥിര കമ്മീഷന്‍ നിയമനം അനുവദിച്ച് സുപ്രീംകോടതി

2021-03-25 16:29:35

ന്യൂഡല്‍ഹി: കരസേനയിലെ വനിതാ ഉദ്യോഗസ്ഥര്‍ക്ക് സുപ്രീംകോടതി സ്ഥിര കമ്മീഷന്‍ നിയമനം അനുവദിച്ചു. അറുപത് ശതമാനം ഗ്രേഡ് നേടുന്ന വനിത ഉദ്യോഗസ്ഥകള്‍ക്ക് സ്ഥിര കമ്മീഷന്‍ നിയമനത്തിന് അര്‍ഹതയുണ്ടെന്ന് കണ്ടെത്തിയ കോടതി രാജ്യത്തിന് വേണ്ടി ബഹുമതികള്‍ വാങ്ങിയവരെ സ്ഥിര കമ്മീഷന്‍ നിയമനത്തില്‍ അവഗണിക്കുന്നുവെന്നും കുറ്റപ്പെടുത്തി.കരസേനയില്‍ വനിതകളോടുള്ള വേര്‍തിരിവിനെയും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു. മെഡിക്കല്‍ യോഗ്യതയില്‍ അടക്കം കരസേനയുടെ വ്യവസ്ഥകള്‍ കോടതി റദ്ദാക്കി. മെഡിക്കല്‍ ഫിറ്റ്‌നസ് തുടങ്ങിയവ ചൂണ്ടിക്കാട്ടി സ്ഥിര കമ്മീഷന്‍ നിയമനം നിഷേധിക്കുന്നുവെന്ന ഹര്‍ജിയിലാണ് കോടതി ഉത്തരവ്.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.