ചാനൽ സർവ്വേകൾ കി ഫ്ബി പരസ്യ ഫണ്ട് ലഭിച്ചതിൻ്റെ പ്രത്യുപകാരം: എം എം ഹസൻ

2021-03-25 16:37:44

 കണ്ണൂർ: ചാനലുകൾ എൽ.ഡി.എഫ് തുടർ ഭരണം അഭിപ്രായ സർവ്വേയിലുടെ പ്രചരിപ്പിക്കുന്നതിൻ്റെ പിന്നിൽ കിഫ് ബി ഫണ്ട് പരസ്യമായി ലഭിച്ചതിനാലാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ ആരോപിച്ചു. കണ്ണുർ പ്രസ് ക്ലബ് നടത്തിയ പോർമുഖം 2020 തെരഞ്ഞെടുപ്പ് സംവാദപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഹസൻ.

ഒരേ ഏജൻസിയാണ് പല ചാനലുകൾക്കും വേണ്ടി സർവ്വേ നടത്തിയത്. അതു കൊണ്ട് തന്നെ പലതും വിശ്വസനീയമല്ല. 200 കോടിയിലേറെയാണ് പിണറായി സർക്കാർ ഇതിനായി ചെലവഴിച്ചത്. കൊവിഡ് കാലത്ത് പ്രതിസന്ധിയിലായ ചാനലുകൾക്ക് ഇതു ആശ്വാസം പകരുമെങ്കിലും ജനവിധി അട്ടിമറിക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും ഹസൻ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ ക്യാപ്റ്റനല്ലെന്നും കേരളം ഭരിച്ച ഏകാധിപതിയാണെന്നന്നും ഹസൻ കുറ്റപ്പെടുത്തി.മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റനെന്നാണ് പലരും വിശേഷിപ്പിക്കുന്നത്. എത്രമാത്രം പരിഹാസ്യമാണത്.
കേരളത്തിൽ കൊള്ള നടത്തിയ ഒരു ഭരണത്തിൻ്റെ തലവനാണ് അദ്ദേഹം.
ഡോളർ കേസിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാത്തത് ബി.ജെ.പി നേതൃത്വവുമായുള്ള ധാരണ പ്രകാരമാണ്. മുഖ്യമന്ത്രി ഇപ്പോൾ പുണ്യാളൻ ചമയുകയാണ്. ഈ വിനയവും ചിരിയുമൊക്കെ വീണ്ടും ഭരണം കിട്ടുന്നതു വരെ മാത്രമേയുള്ളു. ഭരണം കിട്ടിയാൽ കിട്ടിയാലുടൻ പിണറായി പഴയ ഭീകരനായി മാറുമെന്നും ഹസൻ പറഞ്ഞു.പ്രതിപക്ഷ നേതാവിനെ നിരന്തരം കുറ്റപ്പെടുത്തുന്ന മുഖ്യമന്ത്രിക്ക് ജനകീയ കോടതിയിൽ മറുപടി പറയേണ്ടി വരുമെന്നും ഹസൻ പറഞ്ഞു.

ഇത്ര കാലം കേരളം ഭരിച്ചത് മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘമാണെന്നും യു.ഡി.എഫ് കൺവീനർ കുറ്റപ്പെടുത്തി. പിണറായിയും കോടിയേരിയും ഇ.പി ജയരാജനും അവരുടെ കുടുംബവുമടങ്ങുന്ന ഗൂഢസംഘമാണ് ഭരണത്തെ നിയന്ത്രിച്ചത്. ഇവരുടെ സംഘത്തിൽ ഉൾപ്പെടാത്തതിനാലാണ് പി.ജയരാജനെയും മറ്റു ചിലരെയും ഒഴിവാക്കിയത്.

എതിരാളികളെ കൊല്ലുന്ന സംഘത്തിന് മാത്രമേ ജയരാജൻ നേതൃത്വം നൽകുന്നുള്ളു. ഈ ഗുഢസംഘത്തിൽ ഇപ്പോൾ തൻ്റെതായ രീതിയിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണനും ചേർന്നിരിക്കുകയാണ്. സർക്കാരിനെതിരെ അന്വേഷണം നടത്തുന്ന കേന്ദ്ര ഏജൻസികളെ അറസ്റ്റു ചെയ്യാൻ ശ്രമിക്കുന്ന നടപടി കേരള ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തതാണ്. ഐ ഫോൺ എവിടെ നിന്നു ലഭിച്ചതെന്ന് കോടിയേരി ബാലകൃഷ്ണൻ്റെ വിനോദിനിക്ക് ഇനിയും മറുപടിയില്ല.

ചോദ്യം ചെയ്യാൻ വിളിച്ചിട്ടും അവർ ഹാജരാകുന്നില്ല.തൻ്റെ ഓഫീസുമായി ബന്ധപ്പെട്ട് നടന്ന കാര്യങ്ങൾ ഭരണത്തിൻ്റെ ക്യാപ്റ്റനായ മുഖ്യമന്ത്രിക്ക് ഇനിയും അറിയില്ല.’ഞാനൊന്നും അറിഞ്ഞിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്.ഇ എം.സി.സി കരാർ എങ്ങനെയാണ് മുഖ്യമന്ത്രി അറിയാതെ ഒപ്പിടുന്നത്. സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിനെ വൻതുക ശമ്പളം കൊടുത്ത് തൻ്റെ വകുപ്പിന് കീഴിൽ നിയമിച്ചതും മുഖ്യമന്ത്രി അറിഞ്ഞിട്ടില്ലെന്നാണ് പറയുന്നത്. പിണറായി വിജയനെ ക്യാപ്റ്റനെന്നല്ല ഡിറ്റക്ടർ അഥവാ ഏകാധിപതിയെന്നാണ് വിളിക്കേണ്ടത്.

തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ പിണറായി ഇല്ലാത്ത വിനയവും ചിരിയും വരുത്തുകയാണ്. പിണറായി വിനയനാണ് ഇപ്പോൾ. എന്നാൽ അധികാരം ലഭിച്ചാൽ ഇത്രമാത്രം അഹങ്കാരവും ധാർഷ്ട്യവും കാണിക്കുന്ന മുഖ്യമന്ത്രി വേറെയില്ലെന്നും ഹസൻ പറഞ്ഞു.തലശേരിയിൽ ബി.ജെ.പിയുടെ പത്രിക തള്ളിയത് സി.പി.എമ്മുമായുള്ള ഡീലിൻ്റെ ഭാഗമാണ്. കേരളത്തിൽ ഒരിടത്തും ഞങ്ങൾക്ക് ബി.ജെ.പി- ആർ.എസ്.എസ് വോട്ടു വേണ്ട. ഇതുപോലെ ബി.ജെ.പിയുമായി ബന്ധമില്ലെങ്കിൽ തലശേരിയിൽ അവരുടെ വോട്ട് വേണ്ടെന്ന് പറയാൻ സി.പി.എം തയ്യാറാവുമോയെന്നും ഹസൻ ചോദിച്ചു. 
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.