പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; 4 പേര്‍ അറസ്റ്റില്‍

2021-03-25 16:47:08

കട്ടപ്പന: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. പാലാ കാനാട്ട്പാറ മംഗലംകുന്നേല്‍ ഇമ്മാനുവല്‍ (മാത്തുക്കുട്ടി-20), ചെറുതോണി പുന്നക്കോട്ടില്‍ പോള്‍ ജോര്‍ജ് (43) എന്നിവരും പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേരുമാണ് അറസ്റ്റിലായത്.

ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് പ്രതി ഇമ്മാനുവല്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി തമിഴ്നാട്ടിലേക്ക് കടന്നിരുന്നു. മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ ബുധനാഴ്ച ഇരുവരെയും തിരുവനന്തപുരത്തു നിന്ന് പിടികൂടി കട്ടപ്പനയിലെത്തിച്ചു.   തായ്ക്കോണ്ട അധ്യപകനായ പോളിന്റെകീഴില്‍ ഒരു വര്‍ഷത്തോളം പരിശീലനം നേടിയിരുന്ന പെണ്‍കുട്ടിയെ മത്സരങ്ങള്‍ക്കായി കൊണ്ടു പോയപ്പോഴാണ് ഉപദ്രവിച്ചത്. മറ്റു രണ്ടുപേരും വര്‍ഷങ്ങള്‍ക്ക് മുമ്പ് ലൈംഗികാതിക്രമം കാട്ടിയതായും പെണ്‍കുട്ടി മൊഴി നല്‍കി. തുടര്‍ന്ന് കൗണ്‍സിലിങ്ങിലാണ് പോള്‍ ജോര്‍ജിന്റെയും മറ്റു രണ്ടുപേരുടെയും പേരുകള്‍ പെണ്‍കുട്ടി വെളിപ്പെടുത്തിയത്.
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.