സണ്ണി ലിയോണ്‍ വീണ്ടും മലയാളത്തിലേക്ക്; ഇത്തവണ’ഷീറോ’യിലെ നായിക

2021-03-26 16:45:10

ബോളിവുഡ് നടി സണ്ണി ലിയോണ്‍ വീണ്ടും മലയാളസിനിമയിലേക്ക്. ഇത്തവണ നായികയായിട്ടാണ് സണ്ണിയുടെ വരവ്. കുട്ടനാടന്‍ മാര്‍പാപ്പയ്ക്ക് ശേഷം ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന ഷീറോ എന്ന സൈക്കളോജിക്കല്‍ ത്രില്ലറിലാണ് താരം വീണ്ടുമെത്തുന്നത്.

ഇക്കിഗായ് മോഷന്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ അന്‍സാരി നെക്സ്റ്റല്‍, രവി കിരണ്‍ എന്നിവര്‍ നിര്‍മിക്കുന്ന ചിത്രം മലയാളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ ഭാഷകളിലാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ആദ്യ പോസ്റ്ററും മോഷന്‍ പോസ്റ്ററും കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കി. ദക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങളും ചിത്രത്തിലുണ്ടെന്നാണ് പുറത്ത് വരുന്ന വിഉദയ് സിങ്ങ് മോഹിതാണ് ഛായാഗ്രഹണം. ബിജിഎം രാഹുല്‍ രാജ്, എഡിറ്റിങ് വി. സാജന്‍, മേക്കപ്പ് രഞ്ജിത് അമ്ബാടി, കോസ്റ്റ്യൂം സ്റ്റെഫി സേവ്യര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ ദിലീപ് നാഥ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷബീര്‍. ദക്ഷിണേന്ത്യയിലെ പ്രമുഖ ടെക്നീഷ്യന്‍മാരും സിനിമയ്ക്കു വേണ്ടി അണിനിരക്കും.   
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.