ജനതാദൾ യുണൈറ്റഡ് തിരഞ്ഞെടുപ്പ് പ്രകടന പത്രിക പ്രകാശനം
2021-03-26 18:38:52

ജനതാദള്‍ യുണൈറ്റഡ് കാഞ്ഞങ്ങാട് തിരഞ്ഞെടുപ്പ് പ്രകടന പത്രിക കാഞ്ഞങ്ങാട് പ്രസ്സ് ഫോറത്തില്‍ പ്രകാശനം ചെയ്തു.*
കാഞ്ഞങ്ങാട് : ജനതാദള്‍ യുണൈറ്റഡ് മത്സരിക്കുന്ന കാഞ്ഞങ്ങാട് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് പ്രകടന പത്രിക പ്രസ്സ് ഫോറത്തില്‍ പ്രകാശനം ചെയ്തു. വിജയിച്ചാല്‍ ജില്ലയില്‍ കാതലായ പ്രശ്നങ്ങളില്‍ ഊന്നി കേന്ദ്രസഹായത്തോടെ സമഗ്രവികസനം കൊണ്ട് വരുമെന്ന് സ്ഥാനാര്‍ത്ഥി ടി അബ്ദുല്‍ സമദ് അറിയിച്ചു. 1.പി എസ് സി പരീക്ഷാ തട്ടിപ്പ് കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്വേഷിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും പിന്‍വാതില്‍ നിയമനങ്ങള്‍ നിര്‍ത്തലാക്കും 2. സ്വജനപക്ഷപാതം അഴിമതി അക്രമ രാഷ്ട്രീയം കൊലപാതക രാഷ്ട്രീയം എന്നിവ കേരളത്തില്‍ നിന്ന് തുടച്ചു നീക്കും 3. യുവതി യുവാക്കള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുവാന്‍ ചെറുകിട വന്‍കിട സംരംഭങ്ങള്‍ കൊണ്ടുവരും 4. റബ്ബറിന് 275 രൂപയും കുരുമുളക് 600 രൂപയും പച്ച തേങ്ങ 30 രൂപയും അടക്ക 400 രൂപയും നെല്ലിന് 30 രൂപയും കശുവണ്ടി 100 രൂപയും തറവില നിശ്ചയിച്ചു സംഭരിക്കും5. മത്സ്യബന്ധന മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും സംഘങ്ങള്‍ വഴി മത്സ്യ സംഭരണം മത്സ്യ വിതരണം മത്സ്യ സംസ്കരണം എന്നിവ യാഥാര്‍ഥ്യമാക്കും.6 കാര്‍ഷികമേഖലയ്ക്ക് ഉത്തേജനം നല്കാന് സഹകരണസംഘങ്ങള്‍ വഴി ന്യായമായ അടിസ്ഥാന വില നല്കി കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ സംഭരിക്കും7. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് പ്രാദേശിക വിപണി സജീവമാക്കും8. കര്‍ഷകര്‍ക്ക് വിത്തും വളവും കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ സംഘങ്ങളില്‍ എത്തുമ്പോള്‍ സൗജന്യമായി നല്‍കും.9. തകര്‍ന്നുകിടക്കുന്ന വ്യാപാരമേഖല പുനര്‍ജ്ജീവിപ്പിക്കാന്‍ സഹകരണസംഘങ്ങള്‍ വഴി പലിശരഹിത ഹസ്വകാല വായ്പ ലഭ്യമാക്കും.10. അതിര്‍ത്തി അടക്കുമ്പോള്‍ ജില്ലയില്‍ ചികിത്സ കിട്ടാതെ രോഗികള്‍ മരണപ്പെടുന്നത് ഒഴിവാക്കാന്‍ എയിംസ് ജില്ലയില്‍ കിട്ടാന്‍ വേണ്ട ഇടപെടല്‍ നടത്തും. കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും.11. മലയോര ഹൈവേ പൂര്‍ണ്ണമായും പൂര്‍ത്തീകരിക്കും. സംസ്ഥാനത്തുടനീളം ജലഗതാഗതം യാഥാര്‍ത്ഥ്യമാക്കും12. ഹൃദയവാല്‍വ് തകരാറോട് കൂടി ജനിക്കുന്ന കുട്ടികള്‍ക്ക് അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വരുന്ന വിഷയത്തില്‍ എയര്‍ ആംബുലന്‍സ് സംവിധാനം ഒരുക്കും13. മുടങ്ങിക്കിടക്കുന്ന ചട്ടഞ്ചാല്‍ ടാറ്റാ ആശുപത്രി പ്രവര്‍ത്തിപ്പിക്കാന്‍ നടപടി സ്വീകരിക്കും 14. വനിതകള്‍ക്ക് സ്വയംതൊഴില്‍ എന്ന നിലയില്‍ കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ നിര്‍മ്മിക്കാന്‍ പരിശീലനം നല്‍കും ,ചൈനീസ് ഇറുക്കുമതി നിയന്ത്രിക്കും15. വനിതകള്‍ക്ക് സബ്സിഡിയോടെ സ്വയംതൊഴില്‍ മെഷിനറികള്‍ വാങ്ങാന്‍ സാമ്പത്തിക പ്രോത്സാഹനം നല്‍കും16. കാഞ്ഞങ്ങാട് പാണത്തൂര്‍ റോഡ് അന്താരാഷ്ട്ര നിലവാരത്തില്‍ കേന്ദ്ര സഹായത്തോടുകൂടി പുനര്‍നിര്‍മിക്കും.17. മുടങ്ങി കിടക്കുന്ന കാഞ്ഞങ്ങാട് കാണിയൂര്‍ റെയില്‍വേ പാത യാഥാര്‍ഥ്യമാക്കും.18. പട്ടയം ലഭിക്കാതെ പാതിവഴിയില്‍ മുടങ്ങിയ ഇരിയ സായിഗ്രാമം സംസ്ഥാനത്തെ ആദ്യ സൗജന്യ ക്യാഷ് കൗണ്ടര്‍ ഇല്ലാത്ത ആശുപത്രി പട്ടയം നല്കി പുനര്‍ നിര്‍മിക്കാനുള്ള ഇടപെടലുകള്‍ നടത്തും.19. കാസര്‍ഗോഡ് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ സായിഗ്രാമം നിര്‍മ്മിച്ച് അനാഥമായി കിടക്കുന്ന വീടുകള്‍ അര്‍ഹരായവരിലേക്ക് എത്തിക്കും. അവിടെ താമസിക്കുന്ന മുഴുവനാളുകള്‍ക്കും ബിപിഎല്‍ റേഷന്‍ കാര്‍ഡും സൗജന്യ വൈദ്യുതിയും സ്ഥലത്തിന്റെ പട്ടയവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും. 20. മാസംതോറും എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ പെട്ടവര്‍ക്ക് ഭക്ഷ്യധാന്യ കിറ്റ് സൗജന്യമായി വീടുകളില്‍ എത്തിക്കാന്‍ സംവിധാനം ഒരുക്കും. അമ്മമാര്‍ക്ക് കൈത്തൊഴില്‍ ആയി തയ്യല്‍ മെഷീന് വിതരണം ചെയ്യും21. കാഞ്ഞങ്ങാട് റെയില്‍വേ മേല്‍പ്പാലം ഉടന്‍ പൂര്‍ത്തിയാക്കും 22. കാഞ്ഞങ്ങാട് മുഴുവന്‍ ട്രെയിനുകള്‍ക്കും സ്റ്റോപ്പ് അനുവദിക്കന്‍ വേണ്ട നടപടി സ്വീകരിക്കും.23. കാഞ്ഞങ്ങാട് മണ്ഡലത്തിലെ പ്രധാനപ്പെട്ട ജംഗ്ഷനുകളില്‍ സോളാര്‍ തെരുവ് വിളക്കും ജിപിഎസ് സിസിടിവി ക്യാമറയും യാഥാര്‍ഥ്യമാക്കും.24. പൂടംങ്കല്ല് താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രി സൗകര്യങ്ങളോടെ വികസിപ്പിക്കും.കാഷ്വാലിറ്റി വിഭാഗവും ഓപ്പറേഷന് വിഭാഗവും പൂര്‍ണ്ണമായും പ്രവര്‍ത്തിപ്പിക്കും 25. സംസ്ഥാനത്തെ ബഡ്സ് സ്കൂളുകള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സ്വന്തമായി കെട്ടിടങ്ങള്‍ ഒരുക്കി നല്‍കും 26. ഗതാഗത കുരുക്ക് അഴിക്കാന്‍ കാഞ്ഞങ്ങാട് പട്ടണത്തിലൂടെയുള്ള മേല്‍പ്പാലം ഉടന്‍ യാഥാര്‍ഥ്യമാകും 27. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയ വിഭാഗം പ്രവര്‍ത്തനമാരംഭിക്കും 24 മണിക്കൂറും കാര്‍ഡിയോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കും.28. എന്‍ഡോസള്‍ഫാന്‍ രോഗികളായ കുട്ടികള്‍ക്ക് പ്രത്യേക പാക്കേജില്‍ ജില്ലയില്‍ സ്വകാര്യ ആശുപത്രിയില്‍ സൗജന്യ ചികിത്സ ലഭ്യമാക്കും.29. കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്ഫില്ട്ടര് സ്ഥാപിച്ച് ശുദ്ധമായ കുടിവെള്ളം വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കും.30. കാഞ്ഞങ്ങാട് ബേക്കല്‍ റാണിപുരം റോപ്പ്വേ ടൂറിസം പദ്ധതി നടപ്പിലാക്കും 31. പെരിയ എയര്‍സ്ട്രീപ്പ് യാഥാര്‍ഥ്യമാകും ടൂറിസം മേഖല സജീവമാക്കും. പത്രസമ്മേളനത്തില്‍ സ്ഥാനാര്‍ഥി ടി അബ്ദുല്‍ സമദ് സികെ നാസര്‍ കാഞ്ഞങ്ങാട് (തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന്) ശിവദാസ് നമ്പ്യാര്‍ ഇരിയ (തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ ) മനോജ് കടപ്പുറം തുടങ്ങിയവര്‍ സംബന്ധിച്ചു.