പത്തനംതിട്ടയില്‍ സര്‍വീസ് വോട്ടുകള്‍ കൂടുതലുള്ളത് അടൂരില്‍

2021-03-27 16:18:31

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയില്‍ ഏറ്റവും കൂടുതല്‍ സര്‍വീസ് വോട്ടുകളുള്ള മണ്ഡലം അടൂരാണ്. അഞ്ചു മണ്ഡലങ്ങളിലായി 3938 സര്‍വീസ് വോട്ടുകളാണ് ജില്ലയില്‍ ആകെയുള്ളത്. ഇതില്‍ 3768 പുരുഷന്‍മാരും 170 സ്ത്രീകളുമുണ്ട്.

തിരുവല്ലയില്‍ 415 പുരുഷ വോട്ടര്‍മാരും 38 സ്ത്രീ വോട്ടര്‍മാരും ഉള്‍പ്പടെ 453 സര്‍വീസ് വോട്ടുകളാണുള്ളത്. റാന്നിയില്‍ 433 പുരുഷന്‍മാരും 19 സ്ത്രീകളും ഉള്‍പ്പെടെ 452 പേര്‍ സര്‍വീസ് വോട്ടര്‍മാരായുണ്ട്. ആറന്മുളയില്‍ 696 പുരുഷന്‍മാരും 30 സ്ത്രീകളുമായി ആകെ 726 പേരും കോന്നിയില്‍ 974 പുരുഷന്‍മാരും 35 സ്ത്രീവോട്ടര്‍മാരുമായി 1009 പേരും അടൂരില്‍ 1250 പുരുഷ വോട്ടര്‍മാരും 48 സ്ത്രീ വോട്ടര്‍മാരും ഉള്‍പ്പെടെ 1298 സര്‍വീസ് വോട്ടുകളുമാണ് ഉള്ളത്.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.