അരി 25 രൂപ, പഞ്ചസാര 22 രൂപ, സബ്സിഡി നിരക്കില്‍ 13 ഇനങ്ങള്‍ ; ഈസ്റ്റര്‍ വിപണി നാളെ മുതല്‍

2021-03-27 16:43:45

തിരുവനന്തപുരം : സംസ്ഥാനത്ത് കണ്‍സ്യൂമര്‍ഫെഡിന്റെ ഈസ്റ്റര്‍ വിപണി നാളെ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. കണ്‍സ്യൂമര്‍ ഫെഡിന്റെ നേതൃത്യത്തില്‍ സംസ്ഥാനത്ത് 1700 സഹകരണ ഈസ്റ്റര്‍ വിപണികളാണ് ആരംഭിക്കുന്നത്.

ഈസ്റ്റര്‍ വിപണി 28 മുതല്‍ ഏപ്രില്‍ മൂന്നു വരെ പ്രവര്‍ത്തിക്കും. പതിമൂന്നിനം സബ്സിഡി സാധനങ്ങളും മറ്റിനങ്ങള്‍ പൊതു വിപണിയേക്കാള്‍ വില കുറച്ചും വില്‍പന നടത്തും. ഈസ്റ്ററിനു പിന്നാലെ വിഷു ആഘോഷങ്ങള്‍ക്കു കൂടി പ്രയോജനം ലഭിക്കുന്ന തരത്തില്‍ ശര്‍ക്കര ഉള്‍പ്പെടെ എല്ലാ അവശ്യസാധനങ്ങളും ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചതായി കണ്‍സ്യൂമര്‍ ഫെഡ് അധികൃതര്‍ അറിയിച്ചു.അരി (കുറുവ) 25 രൂപ, ജയ 25, കുത്തരി 24, പച്ചരി 23, പഞ്ചസാര 22, വെളിച്ചെണ്ണ 500 മില്ലി, 46, ചെറുപയര്‍ 74, വന്‍കടല 43, ഉഴുന്ന് ബോള്‍ 66, വന്‍പയര്‍ 45, തുവരപ്പരിപ്പ് 65, ഗുണ്ടൂര്‍ മുളക് 75, മല്ലി 79 എന്നിങ്ങനെയാണ് സബ്സിഡി സാധനങ്ങളുടെ വില്‍പന വില.റേഷന്‍ കാര്‍ഡുടമകള്‍ക്ക് കാര്‍ഡ് ഒന്നിന് അഞ്ചു കിലോ അരിയും രണ്ട് കിലോ പച്ചരിയും അര കിലോ ധാന്യങ്ങളും ഒരു കിലോ പഞ്ചസാരയും അര ലിറ്റര്‍ വെളിച്ചെണ്ണയും സബ്സിഡി നിരക്കില്‍ ലഭ്യമാക്കും. സബ്സിഡിയേതര ഇനങ്ങള്‍ ആവശ്യാനുസരണം വിതരണത്തിന് സജ്ജമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.