ഏപ്രിൽ അഞ്ചിനും ആറിനും കെ.എസ്.ആർ.ടി.സി സ്‌പെഷ്യൽ സർവ്വീസ്

2021-03-29 16:10:07

കാസര്‍ഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പോളിംഗ് സാമഗ്രികളുടെ വിതരണ ദിവസമായ ഏപ്രിൽ അഞ്ചിനും വോട്ടെടുപ്പ് ദിവസമായ ഏപ്രിൽ ആറിനും കെ.എസ്.ആർ.ടി.സി സ്‌പെഷ്യൽ സർവ്വീസുകൾ നടത്തും.

അഞ്ചിന് മഞ്ചേശ്വരത്ത് നിന്ന് രാവിലെ 6.30, 6.45, 7 മണി, 7.15, 7.30, എട്ടു മണി എന്നീ സമയങ്ങളിൽ കാലിക്കടവ് വരെയുള്ള ബസുകൾ പുറപ്പെടും. അഞ്ചിന് കാലിക്കടവ് നിന്ന് രാവിലെ 6.30, 6.45, 7 മണി, 7.15, 7.30, രാവിലെ 8 മണി എന്നീ സമയങ്ങളിൽ മഞ്ചേശ്വരം വരെ സർവീസ് നടത്തുന്ന ബസ് പുറപ്പെടും. അഞ്ചിന് ചിറ്റാരിക്കലിൽ നിന്ന് കാഞ്ഞങ്ങാടേക്ക് രാവിലെ 6.30, 7 മണി 7.30, 8 മണി, 8.30 രാവിലെ 9 മണി എന്നീ സമയങ്ങളിൽ ബസ് പുറപ്പെടും.

ആറിന് രാത്രി 9 മണി 9.15, 9.30, 9.45, രാത്രി 10 മണി, 10.15 എന്നീ സമയങ്ങളിൽ മഞ്ചേശ്വരത്ത് നിന്ന് കാലിക്കടവിലേക്കുള്ള ബസുകൾ പുറപ്പെടും. ആറിന് കാലിക്കടവ് നിന്ന് രാത്രി 9 മണി, 9.15, 9.30, 9.45, 10 മണി, 10.15 സമയങ്ങളിൽ മഞ്ചേശ്വരത്തേക്കു ബസുകൾ പുറപ്പെടും. ആറിന് രാത്രി 9, 9.30, 10 മണി, 10.30,11 മണി, 11.30 വരെ കാഞ്ഞങ്ങാട് നിന്ന് ചിറ്റാരിക്കലിലേക്ക് ബസുകൾ സർവീസ് നടത്തും. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള ഉദ്യോഗസ്ഥർക്ക് ഉപകാരപ്രദമാകുന്ന പ്രകാരം സ്റ്റോപ്പുകൾ ഉറപ്പു വരുത്താൻ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ ഡോ. ഡി.സജിത് ബാബു നിർദേശം നൽകി.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.