അവശ്യ സേവനത്തിലുള്ള വോട്ടര്‍മാര്‍ക്ക് പോസ്റ്റല്‍ വോട്ടിംഗ് 28 മുതല്‍

2021-03-29 17:04:20

പാലക്കാട്: ‍നിയമസഭാ തിരഞ്ഞെടുപ്പ് ദിവസം തൊഴിലിലേര്‍പ്പെടുന്ന അവശ്യ സേവനത്തിലുള്ള അസന്നിഹിതരായ വോട്ടര്‍മാര്‍ക്കുള്ള പോസ്റ്റല്‍ വോട്ടിംഗ് നാളെ (മാര്‍ച്ച് 28) 29, 30 തീയതികളില്‍ നടക്കും. അതാത് നിയമസഭാ മണ്ഡലത്തില്‍ ക്രമീകരിക്കുന്ന പോസ്റ്റല്‍ വോട്ടിംഗ് കേന്ദ്രങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ അഞ്ച് വരെ പോസ്റ്റല്‍ ബാലറ്റില്‍ വോട്ട് ചെയ്യാം. ജില്ലയില്‍ 16 കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലെ 2885 അവശ്യ സര്‍വീസ് ജീവനക്കാര്‍ക്കാണ് ഇത്തരത്തില്‍ വോട്ട് രേഖപ്പെടുത്തുന്നതിന് അനുമതി നല്‍കിയിരിക്കുന്നത്.
ആരോഗ്യം, പോലീസ്, ഫയര്‍ ഫോഴ്സ്, ജയില്‍, എക്സൈസ്, മില്‍മ, ഇലക്ട്രിസിറ്റി, വാട്ടര്‍ അതോറിറ്റി, കെ.എസ്.ആര്‍.ടി.സി, ട്രഷറി, ഫോറസ്റ്റ്, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ (ആള്‍ ഇന്‍ഡ്യ റേഡിയോ, ദൂരദര്‍ശന്‍, ബി.എസ്.എന്‍.എല്‍, റെയില്‍വേ, പോസ്റ്റസ് & ടെലിഗ്രാഫ്, ഏവിയേഷന്‍), ആംബുലന്‍സ്, തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച മാധ്യമപ്രവര്‍ത്തകര്‍, ഏവിയേഷന്‍, ഷിപ്പിംഗ് എന്നിവയാണ് അവശ്യ സര്‍വീസുകളായി തിരഞ്ഞെടുത്തിരിക്കുന്ന വകുപ്പുകള്‍.
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.