തെരഞ്ഞെടുപ്പ്: വാഹന ക്രമീകരണം അവസാന ഘട്ടത്തില്‍

2021-03-30 15:35:07

കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പ് സുഗമമാക്കാന്‍ ജില്ലയില്‍ വാഹന ക്രമീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. പോസ്റ്റല്‍ വോട്ട് പ്രവര്‍ത്തനങ്ങള്‍ക്കായി 125 വാഹനങ്ങളും സെക്ടറല്‍ ഓഫീസര്‍മാര്‍ക്കായി 138 വാഹനങ്ങളുമാണ് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇലക്ഷന്‍ അനുബന്ധ ദിനങ്ങളിലെ തിരഞ്ഞെടുപ്പ് ജോലിക്കായി 612 വാഹനങ്ങളാണ് നോഡല്‍ ഓഫീസറായ ആര്‍.ടി.ഒ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ സജ്ജമാക്കുന്നത്.

മഞ്ചേശ്വരം, കാസര്‍കോട് ഉദുമ നിയോജക മണ്ഡലങ്ങളിലെ വാഹന ക്രമീകരണങ്ങളുടെ ചുമതല കാസര്‍കോട് ആര്‍ടിഒ ഓഫീസിനും കാഞ്ഞങ്ങാട് നിയോക മണ്ഡലത്തിന്റെ ചുമതല കാഞ്ഞങ്ങാട് ആര്‍ടിഒ ഓഫീസിനും തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിന്റെ ചുമതല വെള്ളരിക്കുണ്ട് ആര്‍ടിഒ ഓഫീസിനുമാണ്.

നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പോസ്റ്റല്‍ വോട്ട് പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ നിയോജക മണ്ഡലത്തിലും 25 വാഹനങ്ങള്‍ വീതമാണ് അനുവദിച്ചത്. സെക്ടറല്‍ ഓഫീസര്‍മാര്‍ക്കായി മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ ഏഴ് വരെ 138 വാഹനങ്ങളാണ് അഞ്ച് നിയോജകമണ്ഡലങ്ങളിലായി തയ്യാറാക്കിയത്. മഞ്ചേശ്വരം -26, കാസര്‍കോട് -25, ഉദുമ -27, കാഞ്ഞങ്ങാട് -32, തൃക്കരിപ്പൂര്‍ -28 എന്നിങ്ങനെയാണ് വാഹനങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്.

ഏപ്രില്‍ നാല് മുതല്‍ ഏഴ് വരെ ജില്ലയില്‍ തിരഞ്ഞെടുപ്പ് ജോലിയ്ക്കായി ബസ്, മിനിബസ്, ട്രാവലര്‍, മോട്ടോര്‍ കാബ്, ബോട്ട് എന്നിവയടങ്ങുന്ന് 612 വാഹനങ്ങള്‍ സജ്ജീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. മഞ്ചേശ്വരം മണ്ഡലത്തില്‍ -113, കാസര്‍കോട് മണ്ഡലത്തില്‍ -113, ഉദുമ മണ്ഡലത്തില്‍- 113, കാഞ്ഞങ്ങാട് മണ്ഡലത്തില്‍ -135, തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ മൂന്ന് ബോട്ടുകളടക്കം -138 വാഹനങ്ങള്‍ എന്നിങ്ങനെയാണ് തയ്യാറാക്കുന്നത്. ഇതില്‍ തൃക്കരിപ്പൂരും കാസര്‍കോടും വാഹനങ്ങളുടെ ക്രമീകരണം പൂര്‍ത്തീകരിച്ചതായി നോഡല്‍ ഓഫീസര്‍ അറിയിച്ചു.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.