വോട്ടിംഗ് ദിവസം വെബ് കാസ്റ്റിംഗ് സജ്ജീകരിക്കും: കളക്ടര്‍

2021-03-30 15:41:09

പത്തനംതിട്ട: ജില്ലയിലെ 716 ബൂത്തുകളില്‍ വോട്ടെടുപ്പ് ദിവസം വെബ് കാസ്റ്റിംഗ് സജ്ജീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. വോട്ടെടുപ്പ് ദിവസം വെബ്കാസ്റ്റിംഗ് സജീകരിക്കുന്നത് സംബന്ധിച്ച് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയിലെ കണ്‍ട്രോള്‍ റൂം കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കും. കണ്‍ട്രോള്‍ റൂമില്‍ കെഎസ്ഇബി, ബിഎസ്എന്‍എല്‍, കെല്‍ട്രോണ്‍, ഐ ടി മിഷന്‍, പോലീസ്, ആര്‍ടിഒ, ഫയര്‍ഫോഴ്‌സ്, പിഡബ്ല്യൂഡി എന്നീ വകുപ്പുകളുടെ പ്രതിനിധികള്‍ ഉണ്ടായിരിക്കും.

ജില്ലയില്‍ 716 ബൂത്തുകളിലെ വെബ്കാസ്റ്റിംഗ് 93 അക്ഷയ സംരംഭകരുടെ സഹായത്തോടെയാകും സജ്ജീകരിക്കുകയെന്നും യോഗത്തില്‍ പറഞ്ഞു.
ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ.ചന്ദ്രശേഖരന്‍ നായര്‍, വരണാധികാരികള്‍, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.